കൊച്ചി:തെറ്റ് ചെയ്യുന്നവർ എത്ര ഉന്നതരായാലും പാര്‍ട്ടി സംരക്ഷിക്കില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.വടക്കാഞ്ചേരി, സംഭവത്തിന്റെ പേരില്‍ പാര്‍ട്ടിയെ കരിവാരിത്തേക്കാനുള്ള ശ്രമമാണ് ചിലര്‍ നടത്തുന്നതെന്നും കോടിയേരി പറഞ്ഞു.
പ്രശ്‌നങ്ങള്‍ നിഷ്പക്ഷമായി കൈകാര്യം ചെയ്യുന്ന സര്‍ക്കാരാണ് കേരളത്തിലുള്ളത്. ആ ബോധ്യം ഉള്ളതുകൊണ്ടാണ് അടുത്തകാലത്തായി പല പരാതികളും ഉയര്‍ന്നു വരുന്നത്.ഉമ്മന്‍ചാണ്ടിയുടെ കാലത്തെ സ്ത്രീ പീഡനം ഉയര്‍ത്തിക്കാട്ടി എല്‍ഡിഎഫിന്റെ പ്രതിച്ഛായ തകര്‍ക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സരിത എന്ന പേരുകേട്ടാല്‍ എത്ര യുഡിഎഫ് നേതാക്കളുടെ പേരാണ് ജനങ്ങളുടെ മനസ്സില്‍വരുന്നത്.
എംഎല്‍എ ബലാത്സംഗംചെയ്തു എന്ന പരാതി സരിത നല്‍കിയത് ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരുന്ന കാലത്താണ്.എത്ര യുഡിഎഫ് നേതാക്കള്‍ക്കെതിരെ അന്ന് പരാതി ഉയര്‍ന്നു. അവരെയെല്ലാം സംരക്ഷിക്കുന്ന നയമാണ് യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും എന്നാൽ ഇതില്‍നിന്ന് തികച്ചും വ്യത്യസ്തമാണ് എല്‍ഡിഎഫ് സർക്കാരിന്റെ നടപടിക്രമങ്ങളെന്നും കോടിയേരി വിശദീകരിക്കുകയുണ്ടായി.അഞ്ചുമാസത്തെ ഭരണംകൊണ്ടുതന്നെ ദേശീയശ്രദ്ധ ആകര്‍ഷിക്കാന്‍ കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിനു കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെടുകയുണ്ടായി.
Post Your Comments