
ഷാർജ ● മൊബൈൽ മോഷണവുമായി ബന്ധപ്പെട്ട് ഷാര്‍ജയില്‍ ഇന്ത്യക്കാരനെ അറസ്റ്റ് ചെയ്തു. മോഷ്ടിച്ച വ്യക്തിയുടേ പേരോ മറ്റുവിവരങ്ങളോ ലഭ്യമല്ല. ഷാര്‍ജ സിറ്റി സെന്ററില്‍ നിന്നുമാണ് ഇയാള്‍ ഫോണ്‍ മോഷ്ടിച്ചത്. ഫോണ്‍ കാണാതായതിനെ തുടര്‍ന്ന് മാനേജര്‍ സെക്യൂരിറ്റി ക്യാമറ പരിശോധിച്ചതിൽ നിന്നുമാണ് മോഷണം നടന്ന കാര്യം അറിഞ്ഞത്.
സാംസങ് ഗ്യാലസി ഫോണ്‍ മോഷ്ടിച്ച് പോക്കറ്റിലിറ്റ് വേഗത്തില്‍ പുറത്ത് കടന്ന ഇയാളെ സെക്യൂരിറ്റി ഓഫീസര്‍മാര്‍ പിടികൂടുകയായിരുന്നു. കോടതിയില്‍ കുറ്റം ഏറ്റുപറഞ്ഞ ഇയാള്‍ വിചാരണ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.ഇതിൻ പ്രകാരം കേസ് നവംബര്‍ 15ലേക്ക് മാറ്റിവെച്ചു.
Post Your Comments