KeralaNews

ഇന്ത്യയെ ലക്ഷ്യമിട്ട് ഭീകരര്‍: ഭീകരരുടെ ഹിറ്റ്‌ലിസ്റ്റില്‍ ഒന്നാംസ്ഥാനത്ത് കേരളം

കൊച്ചി: രാജ്യത്തെ തന്ത്രപ്രധാന സ്ഥലങ്ങളില്‍ സ്‌ഫോടനം നടത്തുമെന്ന് സംസ്ഥാന പൊലീസിന് ഭീഷണിക്കത്ത് ലഭിച്ചു.
അല്‍ക്വയ്ദയുടെ കേരള ഘടകം എന്ന പേരില്‍ ബേസ്മൂവ്‌മെന്റ് ആണ് സന്ദേശം അയച്ചിരിക്കുന്നത്.

സൈനിക ആസ്ഥാനം, സ്‌കൂളുകള്‍, നാവിക താവളം, കേന്ദ്രീയ വിദ്യാലയങ്ങള്‍, പാര്‍ലമെന്റ് മന്ദിരം തുടങ്ങിയ സ്ഥലങ്ങളില്‍ സ്‌ഫോടനം നടത്തുമെന്ന അല്‍ ക്വയ്ദയുടെ സന്ദേശമാണ് കൊച്ചി സിറ്റി പോലീസിന് ലഭിച്ചത്. ബാബറി മസ്ജിദ് സംബന്ധിച്ച പരാമര്‍ശങ്ങളും സന്ദേശത്തിലുണ്ട്. സംഘടനയുടെ കരിമ്പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം നിരവധി വി.ഐ.പികളുണ്ട്. കൊല്ലം, മൈസൂര്‍, ചിറ്റൂര്‍ അടുത്തത് ഏതെന്ന ചോദ്യചിഹ്നമിട്ടാണ് ഭീഷണി സന്ദേശം പോലീസിനു ലഭിച്ചത്.

ഇതേത്തുടര്‍ന്ന് തന്ത്രപ്രധാന മേഖലകളില്‍ സുരക്ഷ ശക്തമാക്കി.

കേന്ദ്ര ഏജന്‍സികളുടെ സഹായത്തോടെയാണ് ഭീഷണി സന്ദേശം സംബന്ധിച്ച അന്വേഷണം നടക്കുന്നത്. സ്‌പെഷല്‍ ഇന്റലിജന്‍സ് സംഘത്തിനൊപ്പം വിവിധ കേന്ദ്ര ഏജന്‍സികളും അന്വേഷണം നടത്തുന്നുണ്ട്. നിരോധിത സംഘടനയായ സിമിയുടെ ക്യാമ്പുകളില്‍ ആയുധ പരിശീലനം നേടിയ അന്‍സാറുകള്‍ എന്നറിയപ്പെടുന്ന ചാവേറുകളാണ് വിവിധ തീവ്രവാദ സംഘടകനളിലായി പ്രവര്‍ത്തിക്കുന്നത്. തീവ്രവാദ പരിശീലനം നേടിയവര്‍ ഐ.എസ്, അല്‍ ക്വയ്ദ, ഇന്ത്യന്‍ മുജാഹിദീന്‍ എന്നീ ഭീകരസംഘടനകളെക്കൂടാതെ സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളിലടക്കം നുഴഞ്ഞു കയറിയതായും ഇന്റലിജന്‍സിന് വിവരം ലഭിച്ചിട്ടുണ്ട്.

shortlink

Post Your Comments


Back to top button