എടപ്പാൾ:സംസ്ഥാനത്ത് റേഷൻകാർഡ് പുതുക്കുന്നത് സംബന്ധിച്ച വിഷയങ്ങൾ തകൃതിയായി നടക്കുമ്പോൾ എടപ്പാളിലെ സെറീനയെന്ന കുടുംബനാഥ പുതുക്കിയ റേഷൻ കാർഡിന്റെ പകർപ്പു കണ്ട് ഞെട്ടിയിരിക്കുകയാണ്.പ്രശസ്ത ടെന്നിസ് താരമായ സെറീന വില്യംസ് എന്ന പേരാണു കുടുംബനാഥയുടെ പേരിന്റെ സ്ഥാനത്ത് കരട് രേഖയിലുള്ളത്.വെങ്ങിനിക്കര തലശ്ശേരിപറമ്പിൽ അബൂബക്കറിന്റെ ഭാര്യ സെറീനയുടെ പേരാണ് ഓൺലൈൻ വഴി പ്രസിദ്ധീകരിച്ച കരട് റേഷൻകാർഡിൽ തെറ്റായി രേഖപ്പെടുത്തിയിരിക്കുന്നത്.
നേരത്തേ അബൂബക്കറിന്റെ പേരിലുള്ള കാർഡിൽ കുടുംബനാഥയായി ഭാര്യ സെറീനയുടെ പേരാണു ചേർത്തിരുന്നത്.ഈ പേരാണു സെറീന വില്യംസ് എന്നു തെറ്റായി രേഖപ്പെടുത്തിയിട്ടുള്ളത്.വീട്ടിലെ മറ്റ് അംഗങ്ങളിൽ ചിലരുടെ പേരുകളും തെറ്റായാണു നൽകിയിട്ടുള്ളത്. ഓൺലൈൻ വഴി തെറ്റുകൾ പരിഹരിക്കാൻ അവസരമുണ്ടെങ്കിലും ഒരു തവണ മാത്രമേ തെറ്റുതിരുത്താൻ സാധിക്കുന്നുള്ളൂവെന്ന പരാതിയുമുയർന്നിട്ടുണ്ട്.എന്നാൽ പിന്നീടുവരുന്ന തെറ്റുകൾ തിരുത്താൻ സപ്ലൈ ഓഫിസിലോ പഞ്ചായത്തിലോ അപേക്ഷ നൽകേണ്ട അവസ്ഥയാണ്.
Post Your Comments