Kerala

മണ്ണാറശാല വലിയ കാരണവര്‍ അന്തരിച്ചു

ഹരിപ്പാട് : 1977 മുതല്‍ മണ്ണാറശാല ക്ഷേത്രത്തിലെ കാരണവരായിരുന്ന വലിയ കാരണവര്‍ എം.വി സുബ്രഹ്മണ്യന്‍ നമ്പൂതിരി (87) അന്തരിച്ചു. പ്രസിദ്ധമായ ആയില്യം എഴുന്നെള്ളത്തിന്റെ ഭാഗമായി നിലവറ തളത്തില്‍ നാഗകളം വരയ്ക്കുന്നതും എഴുന്നെള്ളത്തിന് അകമ്പടി സംഘത്തെ നയിക്കുന്നതും ഇദ്ദേഹമായിരുന്നു. ശനിയാഴ്ച രാവിലെയായിരുന്നു അന്ത്യം. വൈകിട്ട് നാല് മണിക്ക് മണ്ണാറശാല ഇല്ലത്ത് വെച്ച് മൃതദേഹം സംസ്കരിച്ചു.

shortlink

Post Your Comments


Back to top button