കൊച്ചി● നാലുലക്ഷത്തിലധികം മലയാളി സമൂഹം വസിക്കുന്ന തെലങ്കാനയില്‍ കേരള ഭവന്‍ സ്ഥാപിക്കുന്നതിന് ഒരേക്കര്‍ ഭൂമി അനുവദിച്ചിട്ടുണ്ടെന്ന് തെലങ്കാന പഞ്ചായത്ത് ഗ്രാമവികസന വകുപ്പ് മന്ത്രി ജെ. കൃഷ്ണറാവു അറിയിച്ചു.
കേരളത്തിലെ പഞ്ചായത്ത്‌രാജ് സംവിധാനങ്ങളെക്കുറിച്ചും വികേന്ദ്രീകൃതാസൂത്രണ രീതികളെക്കുറിച്ചും നേരില്‍ക്കണ്ട് പഠിക്കുന്നതിനും വിലയിരുത്തുന്നതിനുമായി അവിടെ നിന്നുള്ള ആറംഗ സംഘത്തോടൊപ്പം നടത്തുന്ന സന്ദര്‍ശനത്തിന്റെ ഭാഗമായി എറണാകുളം ജില്ലാ പഞ്ചായത്ത് ആസ്ഥാനത്ത് എത്തിയതായിരുന്നു അദ്ദേഹം.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനില്‍, വൈസ്പ്രസിഡന്റ് അഡ്വ. അബ്ദുള്‍ മുത്തലിബ്, സ്ഥിരംസമിതി അധ്യക്ഷരായ ഡോളി കുര്യാക്കോസ്, റസിയ റഹ്മത്ത്, സി. കെ. അയ്യപ്പന്‍കുട്ടി, സെക്രട്ടറി അബ്ദുള്‍ റഷീദ ്, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്ന് മന്ത്രിയെയും സംഘത്തെയും സ്വീകരിച്ചു. ജില്ലാ പഞ്ചായത്ത് നടപ്പിലാക്കി വരുന്ന വിവിധ വികസന, ക്ഷേമ പദ്ധതികളെക്കുറിച്ച് മന്ത്രിയെ ധരിപ്പിച്ചു. തെലങ്കാനയില്‍ താമസിക്കുന്ന മലയാളികളുടെ സേവനം സ്തുത്യര്‍ഹമാണെന്ന് മന്ത്രി പറഞ്ഞു. പ്രത്യേകിച്ചും ആതുര ശുശ്രൂഷാ രംഗത്തും അധ്യാപന രംഗത്തും. മലയാളി സമൂഹത്തിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരവും ബഹുമാനവും നല്‍കാന്‍ തെലങ്കാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി കൃഷ്ണറാവു പറഞ്ഞു.
Post Your Comments