ചടയമംഗലം ● കൊല്ലം ജില്ലയിലെ ജഡായുപാറ ടൂറിസം പദ്ധതിയുടെ നിര്‍മ്മാണം അന്തിമഘട്ടത്തിലേക്ക്. പദ്ധതിയുടെ അവലോകനയോഗം ടൂറിസം -സഹകരണ മന്ത്രി എ.സി.മൊയ്തീന്റെ അധ്യക്ഷതയില്‍ നിയമസഭാ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. ജഡായുപാറ ടൂറിസം പദ്ധതിയുടെ ഉദ്ഘാടനം 2017 ഏപ്രില്‍ മാസത്തില്‍ നടത്തുന്ന തീതിയിലുളള ക്രമീകരണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുവാന്‍ തീരുമാനിച്ചു.
വൈദ്യുതി സംവിധാനം തടസമുണ്ടാക്കാത്ത തരത്തില്‍ എത്തിക്കുവാന്‍ കെ.എസ്.ഇ.ബി യെ ചുമതലപ്പെടുത്തി. അതോടൊപ്പം കുടിവെളള പ്രശ്നം, പാര്‍ക്കിംഗ് സംവിധാനം, റോഡ് തുടങ്ങി ആവശ്യമായ എല്ലാ സംവിധാനങ്ങള്‍ക്കും അടിയന്തര നടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചു.
തുടര്‍യോഗങ്ങള്‍ വിളിച്ചുചേര്‍ത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിരന്തരമായി വിലയിരുത്തും. യോഗത്തില്‍ ചടയമംഗലം എം.എല്‍.എ മുല്ലക്കര രത്നാകരന്, ടൂറിസം സെക്രട്ടറി ഡോ. വി. വേണു, ടൂറിസം അഡീഷണല്‍ ഡയറക്ടര്‍ ബാലമുരളി, ജഡായുപാറ ടൂറിസ് പ്രൊമോട്ടര്‍ ആന്റ് ഡിസൈനര്‍ രാജീവ് അഞ്ചല്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പദ്ധതി പൂര്‍ത്തിയാകുന്നതോടെ കൊല്ലം ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായി ഇത് മാറും.
Post Your Comments