തിരുവനന്തപുരം; ഇസ്‌ലാം മത വിശ്വാസികളായ പോലീസുകാർക്ക് താടിവെക്കാൻ അനുവദിക്കണമെന്ന നിലപാട് തന്നെയാണ് മുസ്‌ലിം ലീഗിന്റേതെന്ന് മുസ്ളീം ലീഗ് ജനറല്‍ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീർ. മുന്നണിയെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ കോണ്‍ഗ്രസ് മുന്‍കൈയെടുക്കണമെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
താടി വെക്കുക എന്നത് പ്രവാചകന്റെ “ശരിയ” യിൽ പെട്ട ഒരു കാര്യമാണ്. താടി വെക്കുക എന്നുള്ള സ്വാതന്ത്ര്യത്തെ ഹനിക്കുന്ന സ്വാതന്ത്ര്യം നിഷേധിക്കൽ ആണ്. താടി വെച്ചാൽ എന്താണ് കുഴപ്പം? അദ്ദേഹം ചോദിച്ചു. സിഖ് സമുദായത്തിന് അവരുടെ മതാചാരപ്രകാരമുള്ള വേഷം ധരിക്കാൻ അനുവാദമുണ്ടെന്നും ഇ ടി ചൂണ്ടിക്കാട്ടി. തങ്ങളുടെ എം എൽ എ നിയമസഭയിൽ പറഞ്ഞത് മുസ്ളീം ലീഗിന്റെ കൂട്ടായ നിലപാടാണെന്നും അദ്ദേഹം വെളിപ്പെടുത്തി.
Post Your Comments