തിരുവനന്തപുരം:അമിത രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില മെച്ചപ്പെട്ടുവെന്ന് ആശുപത്രി അധികൃതര്‍.ഇന്നലെ പതിവ് സായാഹ്ന സവാരിക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് വിഎസിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്
ഐസിയുവില്‍ ആയിരുന്ന വിഎസിനെ ഇന്ന് രാവിലെയോടെ വാര്‍ഡിലേക്ക് മാറ്റി. ഇന്നുകൂടി വിഎസ് ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലായിരിക്കും. ചില പരിശോധനകള്‍ കൂടി നടത്താനുണ്ടെന്നും ആശുപത്രി അധികൃതര്വ്യക്തമാക്കിയിട്ടുണ്ട്.
Post Your Comments