നിരന്തരമായ ഉപയോഗംമൂലം മുഷിഞ്ഞതും കീറിയതുമായ നോട്ടുകൾ രാജ്യത്തെ ഏത് ബാങ്കിൽ നിന്നും മാറിയെടുക്കാം. മനഃപൂര്‍വം കീറിയ നോട്ടുകള്‍ ബാങ്കുകളില്‍ നിന്ന് മാറ്റി വാങ്ങാൻ സാധിക്കില്ല. ബാങ്ക് മാനേജരാണു കീറിയ നോട്ടിന്റെ മൂല്യം നിശ്ചയിക്കുന്നത്. കീറിയ നോട്ടിന്റെ പകുതി നൽകിയാൽ അതിന്റെ പകുതി മൂല്യം നിശ്ചയിച്ച് പണം നൽകാൻ ബാങ്ക് മാനേജർക്ക് കഴിയും.
കീറിയ നോട്ടുകൾ തുന്നിക്കെട്ടുന്നതും സ്റ്റേപ്പിള്‍ ചെയ്യുന്നതും റിസർവ് ബാങ്ക് വിലക്കിയിട്ടുണ്ട്. അതേസമയം കീറിയ നോട്ട് ബാങ്കിലെ ഉദ്യോഗസ്ഥർ മാറ്റിനൽകിയില്ലെങ്കിൽ അവർക്കെതിരെ മാനേജറിന് പരാതി നൽകാം. നൽകുന്ന നോട്ടുകളുടെ മൂല്യം തീരുമാനിക്കാനുള്ള അധികാരം മാനേജർക്കുണ്ട്.
Post Your Comments