KeralaNews

വീട്ടമ്മയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു രണ്ട് വര്‍ഷമായിട്ടും പ്രതിയെ അറസ്റ്റ് ചെയ്തില്ല

ഷൊർണ്ണൂർ:ലൈംഗികമായി പീഡിപ്പിക്കുകയും നഗ്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തില്ലെന്ന പരാതിയുമായി യുവതി. തൃത്താല ചാത്തനൂര്‍ സ്വദേശി റഫീഖിനെതിരെയാണ് പീഡനത്തിനിരയായ ഷൊര്‍ണൂര്‍ കുളപ്പുള്ളി സ്വദേശിനി ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

രണ്ട് വര്‍ഷം മുന്‍പാണ് കുളപ്പുള്ളി സ്വദേശിനിയായ യുവതി ചാത്തനൂര്‍ ഇട്ടോണം സ്വദേശിയായ റഫീഖിനെ പരിചയപ്പെടുന്നത്. വിവാഹമോചിതയും രണ്ട് കുട്ടികളുടെ അമ്മയുമായ തന്നെ റഫീഖ് കഴിഞ്ഞ വര്‍ഷം ശീതളപാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി പീഡിപ്പിച്ചുവെന്നുമാണ് യുവതിയുടെ ആരോപണം.കൂടാതെ ഇതിനു ശേഷവും വിവാഹ വാഗ്ദാനം നൽകുകയും തുടർന്ന് റഫീഖ് പലതവണ പീഡിപ്പിച്ചുവെന്നും യുവതി പറയുന്നു.

എന്നാൽ റഫീഖ് വിവാഹിതനാണെന്ന് തിരിച്ചറിയുകയും ഇയാൾക്കെതിരെ പ്രതികരിച്ചതോടെ ഭീഷണിയുമായി രംഗത്തെത്തുകയായിരുന്നുവെന്നും തന്റെ നഗ്ന ദൃശ്യങ്ങള്‍ ഇയാള്‍ സോഷ്യല്‍ മീഡിയയിലുടെ പ്രചരിപ്പിച്ചെന്നും യുവതി ആരോപിക്കുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ പരാതിയെ തുടര്‍ന്ന് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും ഇതുവരെ ആരോപണ വിധേയനായ റഫീഖിനെ പിടികൂടിയിട്ടില്ല. കേസ് രജിസ്റ്റര്‍ ചെയ്തതിന് ശേഷവും പ്രതി സോഷ്യല്‍ മീഡിയയിലടക്കം സജീവമാണെന്നും യുവതി വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button