IndiaNews

തട്ടിപ്പ് നടത്തിയ റിലയന്‍സിന് കേന്ദ്രസര്‍ക്കാരിന്‍റെ ഇരുട്ടടി

ന്യൂ ഡൽഹി: പ്രമുഖ പൊതുമേഖല എണ്ണ ഉത്പാദക കമ്പനി ഒ.എന്‍.ജിസിയുടെ പ്രകൃതി വാതകം ചോർത്തി യെടുത്തതിന് റിലയന്‍സ് ഇന്‍ഡസ്ട്രീസിനും പങ്കാളികൾക്കും 10311.76 കോടി രൂപ പിഴ അടയ്ക്കാൻ കേന്ദ്ര പെട്രോളിയം മന്ത്രാലയം നോട്ടീസ് നൽകി.

2009 ഏപ്രില്‍ ഒന്നു മുതല്‍ 2015 മാര്‍ച്ച് 31 വരെയുള്ള ആറുവര്‍ഷക്കാലയളവിൽ കൃഷ്ണ ഗോദാവരി തടത്തിലെ ഒ.എന്‍.ജി.സി എണ്ണപ്പാടത്തെ പ്രകൃതിവാതകം അടുത്തുള്ള റിലയന്‍സിന്റെ എണ്ണപ്പാടത്തേക്ക്‌ ചോര്‍ത്തിയതിനാണ് മന്ത്രാലയം പിഴ ഈടാക്കിയിരിക്കുന്നത്.

ഒഎന്‍ജിസിയുടെ പ്രകൃതിവാതക പാടത്തിനോട് ചേര്‍ന്നുള്ള സ്വന്തം സ്രോതസ് ഉപയോഗിച്ച്‌ റിലയന്‍സ് 11.22 ദശലക്ഷം ക്യുബിക് മീറ്റര്‍ വാതകം ഊറ്റിയെടുത്തെന്ന് ഇരുകമ്പനികളുടെയും തർക്കത്തിന്റെ അടിസ്ഥാനത്തിൽ നിയോഗിക്കപ്പെട്ട ജസ്റ്റിസ് എ.പി ഷാ കമ്മിറ്റിയുടെ റിപ്പോർട്ടിലാണ് വാതക ചോർത്തൽ കണ്ടെത്തിയത്. പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‌ ആഴ്ചകള്‍ക്ക് മുൻപ് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് റിലയന്‍സിന് ഇപ്പോൾ പിഴ അടയ്ക്കാനുള്ള നോട്ടീസ് നല്‍കിയിരിക്കുന്നത്.

കെ ജി ആര്‍ ബ്ലോക്കിലെ ഒഎന്‍ജിസിയുടെ ഡി ഒന്ന്, ഡി രണ്ട് പ്രകൃതിവാതക പാടങ്ങളിലെ പ്രകൃതിവാതക ശേഖരം റിലയന്‍സ് ഏറക്കുറേ പൂര്‍ണമായും ചോർത്തിയെടുത്തു. തര്‍ക്കത്തെ തുടര്‍ന്ന് ഒഎന്‍ജിസിയും റിലയന്‍സും യോജിച്ച് നിയോഗിച്ച യു എസ് ആസ്ഥാനമായുള്ള ഡിഗോളയര്‍ ആന്‍ഡ് മാക്തോട്ടന്‍ എന്ന കണ്‍സള്‍ട്ടന്റ് സ്ഥാപനത്തിന്റെ കണ്ടെത്തലുകളെ ശരിവയ്ക്കുന്നതായിരുന്നു ജസ്റ്റിസ് ഷാ കമ്മിറ്റിയുടെ റിപ്പോര്‍ട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button