ന്യൂഡല്‍ഹി: രത്തൻ ടാറ്റയ്‌ക്കെതിരെ വിമർശനവുമായി ബിജെപി രാജ്യസഭാ എംപി സുബ്രഹ്മണ്യന്‍ സ്വാമി. ടാറ്റ കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും അഴിമതിക്കാരനായ ചെയര്‍മാനാണ് രത്തന്‍ ടാറ്റയെന്നാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ ആരോപണം. രത്തന്‍ ടാറ്റ യഥാര്‍ഥത്തില്‍ ഒരു ടാറ്റ അല്ലെന്നും അദ്ദേഹത്തിന്റെ പിതാവ് ദത്തെടുക്കപ്പെട്ടയാളാണെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.
രത്തന്‍ ടാറ്റ സൈറസ് മിസ്ത്രിയോട് ചെയ്യുന്നത് അനീതിയാണ്. മിസ്ത്രിയുടെ പ്രവര്‍ത്തനങ്ങളെ രണ്ടു മാസം മുന്‍പ് കമ്പനി ബോര്‍ഡ് അംഗങ്ങളെല്ലാം അഭിനന്ദിച്ചതാണ്. രത്തന്‍ ടാറ്റയുടെ അസൂയയുടെ ഫലമാണ് ഇപ്പോള്‍ സംഭവിച്ചതെല്ലാം. ടുജി അഴിമതി അടക്കം നിരവധി അഴിമതിക്കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള ആളാണ് രത്തന്‍ ടാറ്റയെന്നും സുബ്രഹ്മണ്യന്‍ സ്വാമി ആരോപിച്ചു.
അഴിമതി കേസുകളില്‍ പിടിക്കപ്പെടാതിരിക്കുന്നതിനുള്ള എല്ലാ മുന്‍കരുതലുകളും രത്തന്‍ ടാറ്റ എടുത്തിട്ടുണ്ട്. പക്ഷെ പിടിക്കപ്പെട്ടാല്‍ ഒരിക്കലും രക്ഷപ്പെടില്ല. അതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും രത്തന്‍ ടാറ്റ നടത്തിയിട്ടുള്ള നിയമ ലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിയ്ക്ക് കത്തെഴുതിയിട്ടുണ്ടെന്നും സുബ്രഹ്മണ്യന്‍ സ്വാമി വ്യക്തമാക്കി.
Post Your Comments