തിരുവനന്തപുരം : തിരുവന്തപുരത്ത് കെഎസ്‌യു-എബിവിപി പരസ്യ സഖ്യം. ആര്യനാട് ഐടിഐയിലാണ് തെരഞ്ഞെടുപ്പിന് മുന്നോടിയായി സഖ്യം രൂപീകരിച്ചത്. ആര്യനാട് ഐടിഐയില്‍, എബിവിപി-കെഎസ്‌യു സഖ്യമുണ്ടെന്ന് പലപ്പോഴായി ഒളിഞ്ഞും തെളിഞ്ഞും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതാദ്യമായാണ് ഇരു ധ്രുവങ്ങളിലായിരുന്ന രണ്ടു വിദ്യാര്‍ത്ഥി സംഘടനകളും ഒന്നിച്ച് യോജിപ്പോടെ രംഗത്തെത്തിയിരിക്കുന്നത്. സഖ്യത്തിന് പിന്നാലെ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സംയുക്ത പ്രകടനവും ശ്രദ്ധ നേടി.
നാളെ നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ഭാഗമായി എബിവിപി-കെഎസ്‌യു സഖ്യം ആര്യനാട് ടൗണില്‍ ഇരു സംഘടനകളുടെ കൊടികളുമേന്തി ഒന്നിച്ച് പ്രകടനവും നടത്തി. ആകെയുള്ള ആറു സീറ്റുകളില്‍ മൂന്ന് സീറ്റുകളില്‍ എബിവിപിയും മൂന്ന് എണ്ണത്തില്‍ കെഎസ്‌യുവും മത്സരിക്കുന്നു. ചെയര്‍മാന്‍, സ്പോര്‍ട്സ് ജനറല്‍ ക്യാപ്റ്റന്‍, ജനറല്‍ സെക്രട്ടറി സീറ്റുകളില്‍ എബിവിപി സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുമ്പോള്‍ ആര്‍ട്സ് ക്ലബ് സെക്രട്ടറി, കൗണ്‍സിലര്‍, മാഗസീന്‍ എഡിറ്റര്‍ തുടങ്ങിയ സ്ഥാനങ്ങളിലേക്ക്
കെഎസ്‌യു സ്ഥാനാര്‍ത്ഥികളും മത്സരിക്കുന്നു.
Post Your Comments