ചെന്നൈ: അപ്പോളോ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന മുഖ്യമന്ത്രി ജയലളിത സാധാരണ ജീവിതത്തിലേക്കു മടങ്ങിയെത്തിയതായി റിപോർട്ടുകൾ. അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ മൂന്ന് ദിവസത്തിനുള്ളില്‍ തീവ്രപരിചണ വിഭാഗത്തില്‍ നിന്നും മുറിയിലേക്ക് മാറ്റിയേക്കുമെന്ന് റിപ്പോര്‍ട്ടുകൾ വരുന്നു.
ആരോഗ്യനിലയില്‍ ഏറെ പുരോഗതിയുണ്ട്. സാധാരണ പോലെ ഭക്ഷണം കഴിച്ചുതുടങ്ങിയെന്നും ഏറെ വൈകാതെ ചുമതലകളിലേക്കു തിരിച്ചെത്തുമെന്നും പാര്‍ട്ടി വക്താവ് സി.ആര്‍.സരസ്വതി പറഞ്ഞു.
ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് പണ്‍റുത്തി എസ്.രാമചന്ദ്രന്‍ വ്യക്തമാക്കി. ആരോഗ്യനിലയെക്കുറിച്ച് രണ്ടാഴ്ചയായി ആശുപത്രി അധികൃതര്‍ ഒന്നും പറഞ്ഞിരുന്നില്ല.നടി ശാരദ ഇന്നലെ ആശുപത്രിയിലെത്തി. ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്നാണു ഡോക്ടര്‍മാര്‍ അറിയിച്ചതെന്ന് ശാരദ പറഞ്ഞു.
ജയലളിതയുടെ ആരോഗ്യനിലയില്‍ നല്ല പുരോഗതി കണ്ടെതിനെ തുടര്‍ന്നാണ് മുറിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്. ഇതിനായി പ്രത്യേക മുറി തയ്യാറാക്കിയതായും റിപ്പോര്‍ട്ടുണ്ട്. മാത്രമല്ല ജയലളിതയ്ക്ക് മൂന്ന് ആഴ്ചയ്ക്കുള്ളില്‍ ആശുപത്രി വിടാനാകുമെന്നാണ് പ്രതിക്ഷിക്കുന്നത്. 15 വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങിയ സംഘമാണ് ജയലളിതയുടെ ചികിത്സയ്ക്ക് നേതൃത്വം കൊടുക്കുന്നത്.
ഇപ്പോള്‍ ജയലളിതയുടെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയുണ്ടെന്നും ആഹാരം സ്വയം കഴിക്കാനും എഴുതാനും എല്ലാം ജയലളിതയ്ക്ക് കഴിയുന്നുണ്ടെന്നുമാണ് അണ്ണാ ഡിഎംകെ അറിയിച്ചത്. ഇക്കഴിഞ്ഞ സെപ്റ്റംബർ 22 നു പനിയും നിര്‍ജ്ജലീകരണവും കാരണമാണ് ജയലളിതയെ അപ്പോളൊ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Post Your Comments