തൃശൂർ : തനിക്കെതിരെയുള്ള ബലാത്സംഗ ആരോപണം നിഷേധിച്ച് പി. എൻ ജയന്തൻ. തനിക്കെതിരെയുള്ള ആരോപണം സാമ്പത്തികം മാത്രം മുന്നിൽ കണ്ടുകൊണ്ടാണെന്ന് ജയന്തൻ വ്യക്തമാക്കി. യുവതിയും ഭർത്താവും തനിക്ക് 3 ലക്ഷം രൂപ തരാനുണ്ടായിരുന്നെന്നും അത് ചോദിച്ചപ്പോൾ തനിക്കെതിരെ പരാതി നൽകുകയും പിന്നീട് മജിസ്ട്രേറ്റിന് മുൻപിൽ ഈ പരാതി തിരുത്തി പറയുകയും ചെയ്തു.
അടുത്തിടെ വീണ്ടും വിളിച്ച് 15 ലക്ഷം രൂപ ആവശ്യപ്പെടുകയും തരാൻ കഴിയില്ല എന്ന് പറഞ്ഞപ്പോൾ വീണ്ടും ആരോപണവുമായി രംഗത്തെത്തുകയുമായിരുന്നുവെന്ന് ജയന്തൻ പറഞ്ഞു. ഈ ആരോപണം ദുരുദ്ദേശ്യത്തോടെയാണെന്നും ജയന്തന് കൂട്ടിച്ചേർത്തു.
Post Your Comments