ജയ്പുർ : ആൺ കുഞ്ഞു ജനിക്കാത്തതിന്‍റെ പേരിൽ ഭര്‍ത്താവ് ഭാര്യയെ നടുറോഡില്‍ നിര്‍ത്തി തലാഖ് ചൊല്ലി. ജോധ്പുര്‍ ഭായി ദൂജ് സ്വദേശി ഇര്‍ഫാനാണ് ഭാര്യ ഫറാഹിനെ നടു റോഡില്‍ വെച്ച് മൊഴി ചൊല്ലിയത്. തികച്ചും നാടകീയമായി വീടിനടുത്ത റോഡില്‍ നിര്‍ത്തിയായിരുന്നു തലാഖ് ചൊല്ലല്‍. കഴിഞ്ഞ ദിവസം ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുത്തു മടങ്ങിയ ഫറാഹിനെ വീട്ടുകാര്‍ പുറത്താക്കി. തൊട്ടു പിന്നാലെയെത്തിയ ഭര്‍ത്താവ് നടുറോഡില്‍ വെച്ച് വിവാഹബന്ധം വേര്‍പ്പെടുത്തിയാതായി അറിയിച്ചത്.
10 വര്‍ഷം മുമ്പാണ് ഇര്‍ഫാനും ഫറാഹും വിവാഹിതരായത്. വിവാഹ ശേഷം അഞ്ച്‌വര്‍ഷത്തോളം ഇവര്‍ക്ക് കുട്ടികളുണ്ടായിരുന്നില്ല. കുഞ്ഞില്ലാത്തതിനാൽ കുടുംബക്കാരിൽ ധാരാളം കുത്തു വാക്കുകൾ ഫറാഹിനു കേൾക്കേണ്ടി വന്നു. ഒടുവിൽ നീണ്ട കാത്തിരിപ്പിനും പ്രാര്‍ത്ഥനകള്‍ക്കുമൊടുവിലാണ് ഇവര്‍ക്ക് നാലു വര്‍ഷം മുമ്പ് ഒരു പെണ്‍കുഞ്ഞു ജനിച്ചത്. മകള്‍ ജനിച്ചതോടെ ജീവിതം നല്ലനിലയിലാകുമെന്ന് കരുതിയ ഫറാഹിനെ പക്ഷെ വീണ്ടും വിധി തോല്‍പ്പിച്ചു.
മകളുടെ ജനനത്തിന് ശേഷം ഭര്‍തൃവീട്ടുകാരുടെ പെരുമാറ്റം വളരെ ക്രൂരമായിരുന്നു. അതുവരെ മാനസിക പീഡനം മാത്രം സഹിച്ചാല്‍ മതിയായിരുന്നു എങ്കില്‍ പിന്നീടങ്ങോട്ട് ഫറാഹിന് ശാരീരിക പീഡനങ്ങളും ഏല്‍ക്കേണ്ടി വന്നു. തങ്ങള്‍ക്ക് മകളെയല്ല മകനെയാണ് വേണ്ടത് എന്നായിരുന്നു ഇര്‍ഫാന്റേയും കുടുംബത്തിന്റേയും ആവശ്യം. ആണ്‍കുഞ്ഞ് വേണമെന്ന് പറഞ്ഞായിരിന്നു ഫറാഹന് കഴിഞ്ഞ നാലുവര്‍ഷമായി നിരന്തരം പീഡനം എൽക്കേണ്ടി വന്നത്.
ആണ്‍കുട്ടി ജനിക്കാത്തതാണ് വിവാഹ മോചനത്തിന് കാരണമായി പറയുന്നുത്. എന്നാല്‍ ഫറാഹ് വീട്ടുകാരുമായി നല്ലസ്വരത്തിലായിരുന്നില്ല അതുകൊണ്ടാണ് ബന്ധം ഉപേക്ഷിച്ചതെന്ന് ഇര്‍ഫാന്‍ പറയുന്നത്. എന്നാല്‍ വഴിയില്‍ വെച്ച് ഭര്‍ത്താവ് തലാഖ് എന്നു പറഞ്ഞതു കൊണ്ടു മാത്രം താന്‍ വിവാഹ മോചനത്തിന് തയ്യാറല്ലെന്ന നിലാപാടിലാണ് ഫറാഹ്.
Post Your Comments