KeralaNews

വടക്കാഞ്ചേരി പീഡനം: പേരാമംഗലം സി.ഐയെ മാറ്റി ജയന്തന്റെ രാജി ആവശ്യപ്പെടുമെന്ന് സൂചന

 

തിരുവനന്തപുരം: വടക്കാഞ്ചേരിയില്‍ സി.പി.എം കൗണ്‍സിലര്‍ അടക്കം നാലു പേര്‍ ചേര്‍ന്ന് യുവതിയെ പീഡിപ്പിച്ച സംഭവത്തിലെ അന്വേഷണത്തില്‍ വീഴ്ച വരുത്തിയെന്ന് ആരോപണം നേരിട്ട പേരാമംഗലം സി.ഐ മണികണ്ഠനെ അന്വേഷണ ചുമതലയില്‍ നിന്നും മാറ്റി.സിറ്റി പൊലീസ് കമ്മീഷണറുടേതാണ് ഉത്തരവ്.

കേസിന്റെ തെളിവെടുപ്പിനിടെ യുവതിയോട് അപമര്യാദയായി പെരുമാറിയെന്നാണ് ഇയാള്‍ക്കെതിരായ ആരോപണം. ഗുരുവായൂര്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ഒഫ് പൊലീസ് പി.എ ശിവദാസനാണ് അന്വേഷണച്ചുമതല.

വിഷയത്തില്‍ ആരോപണ വിധേയനായ സി.പി.എം കൗണ്‍സിലര്‍ ജയന്തനെതിരെ പാര്‍ട്ടി നടപടിയെടുത്തേക്കും. വിഷയം ചര്‍ച്ച ചെയ്യാന്‍ നാളെ ഏരിയാ കമ്മിറ്റി കൂടുന്നുണ്ട്.ജയന്തന്റെ രാജി യോഗത്തില്‍ ആവശ്യപ്പെടുമെന്നും റിപ്പോർട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button