സാന്‍ഫ്രാന്‍സിസ്‌കോ: അമേരിക്കയിലെ അടിയന്തര ഹെൽപ് ലൈൻ നമ്പറായ 911 ഹാക്ക് ചെയ്തതിന് അരിസോണയിൽ ഇന്ത്യൻ വംശജനായ മീത്കുമാര്‍ ഹിതേഷ് ഭായ് ദേശായ് (18) എന്ന വിദ്യാർഥിയെ പോലീസ് അറസ്റ്റ് ചെയ്തു.
മീറ്റ് ദേശായ് എന്ന പേരിലുള്ള ട്വിറ്റര്‍ ലിങ്കിലൂടെയാണ് ഇയാള്‍ ഫോണ്‍ ഹാക്ക് ചെയ്തത്. ആരെങ്കിലും ഈ ട്വിറ്റര്‍ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ 911 ലേക്ക് തുടര്‍ച്ചയായി വിളിപോവുകയാണ് ചെയ്യുന്നത്. തുടര്‍ച്ചയായ ഫോണ്‍ വിളികള്‍ എത്തിയതോടെ ഹെൽപ് ലൈനിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിലക്കുകയാണ് ഉണ്ടായത്.
ലിങ്കിന്റെ ഡൊമൈന്‍ അഡ്രസ് പരിശോധിച്ചാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ഇയാളെ പിടികൂടിയത്.
സംഭവവുമായി ബന്ധപ്പെട്ട് ഇയാളെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.
ദുരുദ്ദേശ്യം വെച്ചല്ല തമാശയ്ക്കാണ് താന്‍ ഇക്കാര്യം ചെയ്തതെന്ന് മീത്കുമാര്‍ പോലീസിനോട് പറഞ്ഞു. ഉന്നത സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട വൈറസ്,ബഗ്‌സ് എന്നിവയില്‍ നൂതന രീതിയിലുള്ള എന്തെങ്കിലും കണ്ടുപിടിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നും ഇങ്ങനെ കണ്ട് പിടിച്ചാല്‍ അതിന് ഹാര്‍ഡ് വെയര്‍, സോഫ്റ്റ് വെയര്‍ കമ്പനികള്‍ തനിക്ക് പണം നല്‍കുമെന്ന് കരുതിയാണ് പരീക്ഷണമായി ഹെൽപ് ലൈൻ നമ്പർ ഹാക്ക് ചെയ്തതെന്നാണ് ഇയാള്‍ പോലീസ് ചോദ്യം ചെയ്യലില്‍ പറഞ്ഞത്.
Post Your Comments