ന്യൂഡല്‍ഹി: അതിര്‍ത്തിയിലെ ചൈനീസ് പ്രകോപനത്തിന് ഇന്ത്യ മറുപടി നല്കി. ചൈനയുടെ അതിര്‍ത്തിയോടു ചേര്‍ന്ന മെച്ചുകയില്‍ വ്യോമസേനയുടെ ചരക്കുവിമാനമിറക്കി ഇന്ത്യ ശക്തി അറിയിച്ചു. വ്യോമസേനയുടെ സി17 വിമാനമാണ് പറന്നിറങ്ങിയത്.
ചൈനീസ് അതിര്‍ത്തിയില്‍ കനാല്‍ നിര്‍മാണത്തില്‍ ഏര്‍പ്പെട്ട ഇന്ത്യന്‍ തൊഴിലാളികളെ ചൈനീസ് സൈന്യം തടഞ്ഞതിനുപിന്നാലെ ഇന്ത്യയുടെ വ്യോമസേനാ വിമാനം പറന്നിറങ്ങുകയായിരുന്നു. പര്‍വതമേഖലകളിലും താഴ്വാരങ്ങളിലും ദൂരപ്രദേശങ്ങളിലും വിമാനമിറക്കാനുള്ള ഇന്ത്യന്‍ വ്യോമസേനയുടെ കഴിവാണ് മെച്ചുകയിലെ സി17ന്റെ ലാന്‍ഡിങ് വഴി തെളിയിക്കപ്പെട്ടത്.
ആദ്യമായാണ് ഇവിടെ ഒരു വിമാനമിറങ്ങുന്നത്. സമുദ്രനിരപ്പില്‍ നിന്നു 6200 അടി ഉയരത്തിലാണ് മെച്ചുക സ്ഥിതിചെയ്യുന്നത്. ചൈനീസ് അതിര്‍ത്തിയില്‍ ചരക്ക് നീക്കത്തിനും സൈനികരെ എത്തിക്കാനുമെല്ലാം ഈ വിമാനത്തെ ഉപയോഗിക്കാം. ചരക്കു കൈമാറ്റത്തിനായി വ്യോമസേന ഉപയോഗിക്കുന്ന ഭീമന് വിമാനമാണ് സി17. വീഡിയോ കാണാം…
Post Your Comments