ബലാത്സംഗ കേസുമായി ബന്ധപ്പെട്ട് യുവതി തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് പേരാമംഗലം സി ഐ മണികണ്ഠൻ. താൻ യുവതിയെ പരസ്യമായി തെളിവെടുപ്പ് നടത്തിയിട്ടില്ലെന്നും മോശമായി സംസാരിച്ചിട്ടില്ലെന്നും സി ഐ മാധ്യമങ്ങളോട് പറഞ്ഞു.
“മുളങ്കുന്നത്ത് കാവ് മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനിലാണ് യുവതിയുടെ പരാതി ലഭിച്ചത്. അതിന്റെ അടിസ്ഥാനത്തില്‍ കേസെടുത്തു. പോലീസ് കേസ് അന്വേഷിച്ചുവരികയാണ്. 2016 ഓഗസ്റ്റിലാണ് പരാതി ലഭിച്ചത്. ഒരു തരത്തിലും മോശമായ പെരുമാറ്റമോ ഇടപെടലോ എന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. അവര്‍ മറ്റെന്തോ കാരണത്തില്‍ കള്ളം പറയുകയാണ്. നിര്‍ബന്ധിച്ച് മൊഴി തിരുത്തുകയോ, പരസ്യമായി തെളിവെടുപ്പ് നടത്തുകയോ ചെയ്തിട്ടില്ല. ഈ ആരോപണമെല്ലാം അവാസ്തവമാണ്.” സി ഐ മണികണ്ഠൻ വ്യക്തമാക്കി
എന്നാൽ യുവതി പറഞ്ഞത് ഇതിന്റെ ഘടക വിരുദ്ധമാണ്.പിന്നെയും പിന്നെയും ഞങ്ങളെ ദ്രോഹിക്കുന്നു. തൃശൂരില്‍ കാലുകുത്തിയിട്ട് മാസങ്ങളായി. അവരുടെ കൂടെ പൊലീസുണ്ട്. ആളുകളുണ്ട്. ഞങ്ങള്‍ക്ക് ആരുമില്ല.തെളിവെടുപ്പിന് കൊണ്ടുപോയപ്പോള്‍ ആളുകളുടെ മുന്നില്‍ വച്ചാണ് എന്നോട് ഇതേ കുറിച്ച് പൊലീസ് ചോദ്യങ്ങള്‍ ചോദിക്കുന്നത്. അപ്പോള്‍ എനിക്ക് പറായാന്‍ കഴിയില്ലല്ലോ. കേസില്‍ നിന്ന് പിന്മാറാനുള്ള സമ്മര്‍ദമായിരുന്നു പിന്നീട്. മൊഴിമാറ്റാന്‍ നിര്‍ബന്ധിച്ചു.
മജിസ്‌ട്രേറ്റിനോട് എന്ത് പറയണം എന്ന് നിര്‍ദേശിച്ചു.ആഗ്‌സറ്റ് 16ന് പൊലീസില്‍ പരാതി കൊടുത്തു. ഞങ്ങളെ രണ്ടുപേരെയും പട്ടികളെ പോലെ ഇരുത്തിയാണ് പൊലസ് പെരുമാറിയത്. സിപിഐഎം ഏരിയാ സെക്രട്ടറിക്ക് പരാതി നല്‍കിയിരുന്നു. ഒത്തുതീര്‍പ്പാക്കാനായിരുന്നു അവരുടെയും പൊലീസിന്റെയും നിര്‍ദേശം. ഇതായിരുന്നു യുവതി പത്ര സമ്മേളനത്തിൽ പറഞ്ഞത്.സ്റ്റേഷനിലെത്തിയ രാഷ്ട്രീയ സ്വാധീനമുള്ള പ്രതികള്‍ക്ക് ഒപ്പം നിര്‍ത്തിയാണ് പലപ്പോഴും പൊലീസുകാര്‍ ചോദ്യം ചെയ്തത്.
പട്ടിയെ പോലെയാണ് ഞങ്ങളെ സ്‌റ്റേഷനില്‍ ഇരുത്തിയത്. നാടുതോറും തെളിവെടുപ്പിനെന്ന് പറഞ്ഞ് കൊണ്ടു നടന്ന് അവഹേളിച്ചു. ആള്‍ക്കാര്‍ ഉള്ളിടത്താണ് തെളിവ് ശേഖരണത്തിന് കൊണ്ടു നിര്‍ത്തിയത്. നാല് ദിവസം ഞങ്ങളെ ഇത്തരത്തില്‍ കൊണ്ടു നടന്നു. മാനസിക പീഡനവും അവഹേളനവും സഹിക്ക വയ്യാതായപ്പോള്‍ ഇതെങ്ങനേയും അവസാനിപ്പിച്ചാല്‍ മതിയെന്നായി. ആള്‍ക്കാരുള്ള സ്ഥലത്ത് നിര്‍ത്തിയിട്ട് എന്നോട് സ്ഥലം കാണിച്ചു തരാന്‍ ആവശ്യപ്പെടുകയായിരുന്നു.
Post Your Comments