നല്ല ആരോഗ്യമുള്ള കരുത്തുള്ള മുടി പെൺകുട്ടികളുടെ സൗന്ദര്യത്തിന്റെ ലക്ഷണം തന്നെയാണ്.എന്നാല്‍ നല്ല ആരോഗ്യമുള്ള മുടി സ്വന്തമാക്കാന്‍ പല വിധത്തിലുള്ള ചികിത്സകളും നടത്തി പരാജയപ്പെട്ടവരാണ് നമ്മളിൽ പലരും.എന്നാല്‍ മുടിയുടെ ആരോഗ്യത്തിനും പരിപാലനത്തിനും പരിഹാരം ആയുര്‍വ്വേദത്തിലുണ്ട്. മുടി വളര്‍ച്ചയുടെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നതാണ് നെല്ലിയ്ക്ക. ആരോഗ്യകാര്യത്തില്‍ മാത്രമല്ല മുടിസംരക്ഷണത്തിന്റെ കാര്യത്തിലും നെല്ലിയ്ക്ക തന്നെയാണ് മുന്നില്‍.മുടി വളർച്ചക്ക് നെല്ലിക്കയിലടങ്ങിയിരിക്കുന്ന ഗുണങ്ങൾ സഹായിക്കുന്നതാണ്.
അല്പം നെല്ലിയ്ക്ക് ഉണക്കി പൊടിച്ചെടുത്ത് ഇത് പൊടിയാക്കി വെള്ളത്തില്‍ ചാലിച്ച് പേസ്റ്റാക്കി ഈ പേസ്റ്റ് നല്ലതു പോലെ തലയില്‍ തേച്ച് പിടിപ്പിക്കാം. തലയോട്ടിയിലും മുടിയിലും തേച്ച് പിടിപ്പിച്ച ശേഷം അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാം.തലയില്‍ നെല്ലിക്ക പൊടി തേച്ച് പിടിപ്പിച്ച് വെയ്ക്കുന്ന അരമണിക്കൂറിനുള്ളില്‍ തല നല്ലതുപോലെ മസ്സാജ് ചെയ്യുക. ഇത് തലയോട്ടിയിലെ രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിനും മുടിവളരുന്നതിനും കാരണമാകും.
Post Your Comments