Kerala

മീന്‍കറിയില്‍ നിന്ന് പുക ഉയര്‍ന്നതിന്റെ കാരണം കണ്ടെത്തി

മീന്‍കറിയില്‍ നിന്ന് പുക ഉയര്‍ന്നതിന്റെ കാരണം കണ്ടെത്തി. മീന്‍ കറിയില്‍ നിന്നും ദിവസങ്ങളോളം പുകയുയര്‍ന്നത് സള്‍ഫര്‍ ഡയോക്‌സൈഡിന്റെ സാന്നിദ്ധ്യം മൂലമെന്ന് പരിശോധനാ ഫലം. മൂവാറ്റുപുഴ പായിപ്രയില്‍ കഴിഞ്ഞ സെപ്റ്റംബറില്‍ ആണ് വേവിച്ച മീന്‍ കറിയില്‍ നിന്നും ദിവസങ്ങളോളം പുക ഉയര്‍ന്നു കൊണ്ടിരുന്നത്.

മീന്‍ കേടാകാതെ ദിവസങ്ങളോളം നില്‍ക്കാനാണ് സള്‍ഫര്‍ ഡയോക്‌സൈഡ് ഉപയോഗിക്കുന്നതെന്നും ഇത് നിയമവിരുദ്ധമാണെന്നും ആരോഗ്യ വകുപ്പ് പറഞ്ഞു. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ കണ്ടെത്തി നടപടി എടുക്കേണ്ടത് ഭക്ഷ്യവകുപ്പാണ്. എന്നാല്‍ എവിടെ വച്ച് വേണമെങ്കിലും ഇത്തരം രാസപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കാം എന്നതിനാല്‍ ഇതിന്റെ ഉറവിടം കണ്ടെത്തുക എളുപ്പമല്ല. ഇത് കഴിച്ചവര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ സാമ്പിള്‍ ശേഖരിച്ച് കാക്കനാട്ടെ സര്‍ക്കാര്‍ ലാബിലേക്കയച്ചു. റീജിയണല്‍ അനലറ്റിക്കല്‍ ലാബിലെ പരിശോധനയിലാണ് ആരോഗ്യത്തിന് ഹാനികരമായ രാസവസ്തുവിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button