തൃശൂര്‍: യുവതിയെ കൂട്ടമാനഭംഗപ്പെടുത്തിയെന്ന ആരോപണ വിധേയനായ കൗൺസിലർ ജയന്തന്റെ ഫെയ്‌സ് ബുക്ക് പേജിൽ കമ്മ്യൂണിസ്റ്റ് സഹയാത്രികരുൾപ്പെടെ ആളുകളുടെ പൊങ്കാല.തന്നെ ജയന്തനും മറ്റ് മൂന്ന് പേരും സംഘം ചേര്‍ന്ന് ക്രൂരബലാത്സംഗത്തിനു ഇരയാക്കുകയും പിന്നീട് ബലാത്സംഗ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന പരാതിയുമായി യുവതി പത്ര സമ്മേളനം നടത്തിയതിനു തൊട്ടുപിന്നാലെ ജയന്തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ തെറിവിളികളുൾപ്പെടെ കമന്റുകൾ ഇട്ട് ആളുകളുടെ രൂക്ഷ വിമർശനം.
കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാട് അന്നും ഇന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കില്ലെന്നും തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ തക്കതായ ശിക്ഷ ലഭിക്കുമെന്നുമുള്ള തരത്തിലുള്ള മുന്നറിയിപ്പുകളും ചിലര്‍ ജയന്തനു നല്‍കുന്നുണ്ട്. ചില കമന്റുകൾ ഇങ്ങനെ, “നിനക്കുള്ളത് ഞങ്ങൾ സഖാക്കൾ തന്നെ തരും..!!” “Cover ഫോട്ടോ മാറ്റടാ ഊളേ.” “ഇങ്ങനെയുള്ളവര്‍ കാരണം അപമാനിയ്ക്കപ്പെടുന്നത് ഈ പ്രസ്ഥാനങ്ങളില്‍ വിശ്വസിയ്ക്കുന്ന മറ്റുള്ളവരാണ്..” “കേട്ട വാർത്ത നേരാണെങ്കിൽ,
ഈ നിമിഷം മുതൽ സഖാവെന്ന സംബോധനയ്ക്ക് നീ അർഹനല്ല വർഗ്ഗവഞ്ചകാ..
ആ പുഴുത്ത കൈകൊണ്ട് നീ തൊട്ടുപോകരുത് ചോരചെങ്കൊടി ഇനി മേലിൽ…. നികൃഷ്ടജീവി..!!”
“സാമ്പത്തിക ലക്ഷ്യമാണ് ഉദ്ദേശമെങ്കിൽ ആ സ്ത്രീ മുഖംമറകില്ലായിരുന്നു പൊന്നുമോനെ ഇതിന്റെ പേരിൽ അവൾക്കോ ആ കുടുബത്തിനോ എന്തെങ്കിലും സഭാവിച്ചാൽ പച്ചക്കുകത്തിക്കും നിന്നെ..”തെറ്റുകൾക്ക് നേരെ വിരൽ ചൂട്ടുന്നവനാണ് കമ്യുണിസ്റ്റ്.സ്വന്തം പാർട്ടിക്കാർ ചെയ്യുന്ന തെറ്റുകളെ നായികരിക്കുന്ന നായികരണ തോഴിലാളികൾ അറിയുക തെറ്റ് ചെയ്തത് സ്വന്തം പാർട്ടികാരനായാലും അതിനെതിരെ ആദ്യം വിരൽ ചൂട്ടുന്നത് സഖാക്കൾ തന്നെയായിരിക്കും” ഇങ്ങനെ പോകുന്നു സഖാക്കളുടെ കമന്റുകൾ.
പേരാമംഗലം സി ഐയെയും രൂക്ഷമായി വിമർശിക്കുന്നുണ്ട് കമന്റുകളിൽ “ആ പേരമംഗലം സി ഐ ക്ക് ഒരു സുഖ ചികിത്സ നല്കേണ്ടത് അനിവാര്യം ആണ്…..നല്ല ചൊറിയണം മേലാസകലം പുരട്ടി ഒാനേ ആവിയിൽ ഒന്ന് പുഴുങ്ങിയാൽ നന്നാകും…..അതിൽ ഭേദം ആകാന്‍ ഇള്ള സുക്കേടെ ഒാന് ഇള്ളു…..”ജയന്തന്റെ ഫ്രണ്ട്സ് ലിസ്റ്റിലുള്ളവരില്‍ ഏറെയും സിപിഎം പ്രവര്‍ത്തകരോ അനുഭാവികളോ ആണ്. സിപിഎം പരിപാടികളും മറ്റുമായി ജയന്തന്‍ ഇട്ട പോസ്റ്റുകള്‍ക്ക് താഴെ സഖാക്കള്‍ തന്നെയാണ് ഏറെ വിമര്‍ശനങ്ങളുമായി രംഗത്തെത്തിയിരിക്കുന്നതും.
ഇതിനിടെ ട്രോളന്മാർ അവരുടെ വഴിക്കു ട്രോളുമായി ഇറങ്ങിയിട്ടുണ്ട്. ടി വി രാജേഷിന്റെ കൂടെ നിൽക്കുന്ന ഫോട്ടോയിട്ടാണ് ബിജെപി അനുഭാവികൾ പ്രതികരിക്കുന്നത്.
Post Your Comments