കൊല്ലം● പിണങ്ങിയതിനുള്ള പ്രതികാരമായി കാമുകന് പെണ്‍കുട്ടിയെ അഞ്ചിലേറെപ്പേര്ക്ക് കാഴ്ചവച്ചു. പാലക്കാട് സ്വദേശിനിയായ പെണ്‍കുട്ടിയാണ് കൊല്ലത്ത് വച്ച് കൂട്ടബലാത്സംഗത്തിനിരയായത്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. കായലിന് സമീപത്തെ ആളൊഴിഞ്ഞ കെട്ടിടത്തില്‍ വച്ചായിരുന്നു പീഡനം. ബാലത്സംഗ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു. സംഭവുമായി ബന്ധപ്പെട്ട് കാമുകനെ പോലീസ് കസ്റ്റഡിയില്‍ എടുത്തതായാണ് സൂചന. ഇയാളുടെ കൂട്ടാളികള്‍ക്കായി പോലീസ് തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
പാലക്കാട് സ്വദേശിനിയായ പെണ്‍കുട്ടി അയല്‍വാസിയായ യുവാവുമായി പ്രണയത്തിലായിരുന്നു. പണം അത്യാവശ്യമായി വന്നപ്പോള്‍ യുവാവ് പെണ്‍കുട്ടിയുടെ ആഭരണങ്ങള്‍ പണയം വച്ച് പണം വാങ്ങിയിരുന്നു. എന്നാല്‍ പിന്നീട് പെണ്‍കുട്ടി ഇത് തിരികെ ചോദിച്ചപ്പോള്‍ കാമുകന് പിണങ്ങുകയും ചെയ്തു. ഇതിനിടെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കാമുകനെ മര്‍ദ്ദിക്കുകയും ചെയ്തു. ഇതോടെയാണ് പെണ്‍കുട്ടിയോട് പ്രതികാരം ചെയ്യാന്‍ യുവാവ് തീരുമാനിച്ചത്.
ഇതിനായി പെണ്‍കുട്ടിയെ കൊല്ലത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു. റെയില്‍വേ സ്റ്റേഷനില്‍ എത്തിയ പെണ്‍കുട്ടിയെ കാമുകന്റെ സുഹൃത്ത് എന്ന് പരിചയപ്പെടുത്തിയ യുവതി ഓട്ടോറിഷയില്‍ കൂട്ടിക്കൊണ്ടുപോയി കായല്‍ തീരത്തെ ആളൊഴിഞ്ഞ വീട്ടില്‍ എത്തിക്കുകയായിരുന്നു. ഇവിടെ വച്ച് അഞ്ചോളം പേര് പെണ്‍കുട്ടിയെ മാറിമാറി ബലാത്സംഗം ചെയ്യുകയായിരുന്നു. പിന്നീട് രണ്ടു ദിവസം കഴിഞ്ഞ് സ്ഥലത്തെത്തിയ കാമുകനും പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു. ഒപ്പം ഇവര്‍ പെണ്‍കുട്ടിയെ ക്രൂര മര്‍ദ്ദനത്തിനും ഇരയാക്കിയിരുന്നു.
പെണ്‍കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് വീട്ടുകാര്‍ പോലീസിന് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് കൊല്ലം ഷാഡോ പോലീസിന്റെ നേതൃത്വത്തില്‍ ദിവസങ്ങള്‍ കഴിഞ്ഞ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. കാമുകന് ഉള്‍പ്പെടെ ഏഴ് പേര് ചേര്‍ന്നാണ് ബലാത്സംഗം ചെയ്തതെന്നാണ് പെണ്‍കുട്ടി നല്‍കിയിരിക്കുന്ന മൊഴി. പീഡനത്തിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. അതേസമയം, പീഡിപ്പിച്ച കെട്ടിടം സ്ഥിതി ചെയ്യുന്ന സ്ഥലത്തെക്കുറിച്ച് പെണ്‍കുട്ടിയ്ക്ക് ധാരണയില്ലാത്തതാണ് അന്വേഷണത്തെ കുഴയ്ക്കുന്നത്.
Post Your Comments