കാഠ്മണ്ഡു: നീലകണ്ണുള്ള ചായ്‌വാല സുന്ദരന്റെ മുഖം ഇപ്പോഴും മിന്നിമറയുകയാണ്. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ താരമായി മാറിയ ചായ്‌വാല പയ്യന്‍ പെട്ടെന്നാണ് ഫാഷന്‍ ലോകത്തേക്ക് കാല്‍വെച്ചത്. ചായ്‌വാല സുന്ദരനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത് തര്‍ക്കരിവാലി സുന്ദരിയുടെ ഫോട്ടോകളാണ്.
നേപ്പാള്‍ സുന്ദരിയുടെ ഫോട്ടോവിനു പിന്നാലെയാണ് സുന്ദരന്‍ പയ്യന്മാരുടെ കണ്ണുകള്‍. രൂപ്ചന്ദ്ര മഹാജന്‍ ആണ് പെണ്‍കുട്ടിയുടെ ചിത്രം പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തത്. ഗൂര്‍ഖയ്ക്കും ചിറ്റ്വാനും ഇടയിലുള്ള തൂക്കുപാലത്തില്‍ നിന്നുമാണ് പെണ്‍കുട്ടിയുടെ ചിത്രം ഇദ്ദേഹത്തിന്റെ ക്യാമറ കണ്ണില്‍ പതിഞ്ഞത്.
പച്ചക്കറി കുട്ട ചുമന്ന് വരുന്നതിന്റെയും, വഴിയോരത്ത് പച്ചക്കറി വില്‍ക്കുന്നതിന്റെയും ചിത്രങ്ങളാണ് പകര്‍ത്തിയത്. ഈ പെണ്‍കുട്ടി സുന്ദരി തന്നെയാണ് എല്ലാം കൊണ്ടും. പെണ്‍കുട്ടിയുടെ സൗന്ദര്യം മാത്രമല്ല, അവളുടെ കഠിനാധ്വാനവും ഈ ചിത്രം വ്യക്തമാക്കുന്നു. ഫോട്ടോ വൈറലായതോടെ പെണ്‍കുട്ടിക്ക് വിവാഹവാഗ്ദാനങ്ങളും നിറഞ്ഞു.
Post Your Comments