കൊച്ചി : ജിഷവധക്കേസിലെ വിചാരണ ഡിസംബര്‍ അഞ്ചിലേക്ക് മാറ്റി. കേസില്‍ ഇന്ന് വിചാരണ ആരംഭിക്കാനായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും രേഖകള്‍ ശേഖരിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് പ്രതി അമീര്‍ ഉള്‍ ഇസ്ലാമിന് വേണ്ടി ഹാജരായ ബിഎ ആളൂര്‍ ആവശ്യപ്പെടുകയായിരുന്നു. പ്രതിഭാഗത്തിന് നിയമപരമായി ലഭിക്കേണ്ട പല രേഖകളും ഇതുവരെ ലഭിച്ചിട്ടില്ലെന്നും, ഈ രേഖകള്‍ ശേഖരിക്കാനും അവ പഠിക്കാനും സമയം വേണമെന്നുമായിരുന്നു ആളൂര്‍ കോടതിയില്‍ ബോധിപ്പിച്ചത്. ഈ വാദം അംഗീകരിച്ചാണ് കോടതി കേസിന്റെ വിചാരണ ഡിസംബര്‍ അഞ്ചിലേക്ക് മാറ്റിയത്.
അതേസമയം ജിഷവധക്കേസില്‍ തുടരന്വേഷണം വേണമെന്നാവശ്യപ്പെട്ട് ജിഷയുടെ പിതാവ് പാപ്പു സമര്‍പ്പിച്ച ഹര്‍ജിയില്‍ നവംബര്‍ പത്തിന് വിധി പറയും. കേസ് അന്വേഷണത്തില്‍ ഗുരുതരമായ പാളിച്ചകളുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് പാപ്പു തുടരന്വേഷണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചത്. അമീര്‍ ഉള്‍ ഇസ്ലാം ഒറ്റയ്ക്കാണ് കൊലപാതകം നടത്തിയതെന്ന അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍ വിശ്വസനീയമല്ലെന്നും, കൊലയ്ക്ക് ഉപയോഗിച്ച ആയുധം കണ്ടെത്താന്‍ സാധിക്കാഞ്ഞത് ഗുരുതരമായ വീഴ്ചയാണെന്നും പാപ്പു കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.
Post Your Comments