ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഭീകര സംഘടനയായ ഐ.എസിന്റെ ആക്രമണമുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കാന്‍ ഇന്ത്യയിലുള്ള അമേരിക്കന്‍ പൗരന്‍മാരോട് ന്യൂഡല്‍ഹിയിലെ യു.എസ് എംബസി ആവശ്യപ്പെട്ടു. വിദേശികള്‍ കൂടുതലായി സന്ദര്‍ശിക്കുന്ന ഇന്ത്യയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍, വ്യാപാരകേന്ദ്രങ്ങള്‍, ആരാധനാലയങ്ങള്‍, ഉത്സവവേദികള്‍ എന്നിവിടങ്ങളിലേക്കു പോകുമ്പോള്‍ ജാഗ്രത പാലിക്കാനാണ് നിര്‍ദ്ദേശം. ഐ.എസ് ഭീകരര്‍ ഇന്ത്യയെ ലക്ഷ്യമിട്ടേക്കാമെന്ന മാദ്ധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍
ഇന്ത്യയിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കാനും 2016സെപ്റ്റംബര്‍ 9ന് യു.എസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് ആഗോളതലത്തില്‍ പുറത്തിറക്കിയ ജാഗ്രതാ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് സുരക്ഷാ കാര്യങ്ങളില്‍ അവബോധം നേടാനും സുരക്ഷാ സന്ദേശത്തില്‍ നിര്‍ദേശമുണ്ട്. പിന്നീട് ചൊവ്വാഴ്ച രാത്രിയോടെ ഈ മുന്നറിയിപ്പ് യു.എസ് എംബസി ട്വീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ലോകത്തിന്റെ പലസ്ഥലങ്ങളിലുമുള്ള അമേരിക്കന്‍ പൗരന്മാര്‍ക്കെതിരെ ഐസിസ് ആക്രമണം ഉണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് ഇന്ത്യയിലെയും അമേരിക്കന്‍ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയതെന്നാണ് വിവരം.
Post Your Comments