ജയ്പൂര്‍ : രാജസ്ഥാനില്‍ വന്‍ മയക്കുമരുന്നു വേട്ട. 5,000 കോടി രൂപയുടെ മയക്കുമരുന്ന് കസ്റ്റംസ് പിടികൂടി. രാജസ്ഥാനിലെ ഉദയ്പൂരിലാണ് സംഭവം. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്‌സൈസ് ഓന്‍ഡ് ക്സ്റ്റംസ് ചെയര്‍മാന്‍ നജീബ് ഷായാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. 23.5 മെട്രിക് ടണ്‍ മാന്‍ഡ്രാക്‌സ് ഗുളികകളാണ് പിടികൂടിയതെന്നാണ് വിവരം. മയക്കുമരുന്നു ശൃംഖലയിലെ പ്രധാന പ്രതിയെയും ഡിആര്‍ഐ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഉദയ്പൂരിലെ മരുന്നു നിര്‍മാണ ഫാക്ടറിയിലും ഗോഡൗണിലും നടത്തിയ റെയ്ഡുകളിലാണ് ഇത്രയും മയക്കുമരുന്ന് പിടികൂടിയതെന്ന് നജീബ് ഷാ വ്യക്തമാക്കി. ഒരു കിലോഗ്രം മാന്‍ഡ്രക്‌സ് ഗുളികള്‍ക്ക് അന്താരാഷ്ട്ര വിപണിയില്‍ 20ലക്ഷം രൂപയിലേറെ വില വരുമെന്നാണ് വിവരം. ലോകത്തിലെ ഏറ്റവും വലിയ മയക്കുമരുന്നുവേട്ടയാണിതെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. മയക്കുമരുന്നു കണ്ടെടുത്ത ഫാക്ടറി അടച്ചു പൂട്ടുകയും ഫാക്ടറി ഉടമയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.
Post Your Comments