KeralaNews

മാതാപിതാക്കള്‍ ഡേ കെയറില്‍ വിട്ട രണ്ടു വയസ്സുകാരന്‍ പെരിയാറ്റില്‍ മുങ്ങി മരിച്ചു

കൊച്ചി : കൊച്ചിയില്‍ ഡേ കെയര്‍ സെന്‍ററില്‍ നിന്ന് പുറത്തിറങ്ങിയ രണ്ടു വയസ്സുകാരന്‍ പെരിയാറ്റില്‍ മുങ്ങി മരിച്ചു. ഏലൂര്‍ കൈന്‍റിക്കര സ്വദേശി രാജേഷിന്‍റെ മകന്‍ ആദവാണ് മരിച്ചത്. ഡേ കെയര്‍ സെന്‍ററിലെ തുറന്നു കിടന്ന ഗേറ്റിലൂടെ പുറത്തുപോയ കുട്ടിയാണ് അപകടത്തില്‍ പെട്ടത്.ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു അപകടം.

ഉച്ചയ്ക്ക് രണ്ടരയോടെ ഡേ കെയറിലേക്ക് ഏതാനും അതിഥികളെത്തിയിരുന്നു. ഇവര്‍ മടങ്ങിയപ്പോള്‍ ഗേറ്റ് അടയ്ക്കാന്‍ മറന്നു. ഇതുവഴി പുറത്തിറങ്ങിയ കുട്ടി 50 മീറ്ററോളം ദൂരെയുള്ള പുഴക്കടവിലേക്ക് ഇറങ്ങുകയായിരുന്നു. പുഴയുടെ കടവിലേക്കിറങ്ങിയ കുട്ടി തെന്നി വീഴുകയായിരുന്നുവെന്നാണു പ്രാഥമിക വിവരം. കുട്ടിയുടെ മൃതദേഹം കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button