ഭോപ്പാല്‍● ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് എട്ടു സിമി ഭീകരര്‍ തടവ് ചാടുകയും, പിന്നീട് ഇവരെ ഏറ്റുമുട്ടലില്‍ വധിക്കുകയും ചെയ്ത സംഭവം മുസ്ലിങ്ങളെ ബി.ജെ.പിയ്ക്കെതിരെ തിരിക്കാന്‍ നിരോധിത ഭീകരസംഘടനയുടെ കേഡര്‍മാര്‍ ശ്രമിക്കുമെന്ന് ഇന്റലിജന്‍സ് ഏജന്‍സികളുടെ മുന്നറിയിപ്പ്. സിമി പ്രവര്‍ത്തകരുടെ കൊലപാതകം കേന്ദ്രത്തിലേയും മധ്യപ്രദേശിലേയും ബി.ജെ.പി സര്‍ക്കാരുകള്‍ക്കെതിരെ മുസ്ലിം വികാരം ആളിക്കത്തിക്കാന്‍ ഉപയോഗിക്കുമെന്നാണ് മുന്നറിയിപ്പ്.
പുറത്തുവന്ന വീഡിയോ ഏറ്റുമുട്ടലിന്റെ ആധികാരികതയെക്കുറിച്ച് സംശയമുണര്‍ത്തുന്ന സാഹചര്യത്തില്‍, ഏറ്റുമുട്ടല്‍ മധ്യപ്രദേശ് സര്‍ക്കാരിന്റെ നാടകമാണെന്ന ആരോപണവുമായി മുസ്ലിങ്ങള്‍ക്കിടയിലുള്ള സര്‍ക്കാര്‍ വിരുദ്ധ വികാരത്തെ ആളിക്കത്തിക്കാന്‍ സിമി ശ്രമിക്കുമെന്ന് സ്വാഭാവികമായും ഭയപ്പെടുന്നതായി ഒരു ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
മുസ്ലിം വിഭാഗങ്ങളെ മോദി-ശിവ്‌രാജ് സിംഗ് ചൗഹാന്‍ സര്‍ക്കാരുകള്‍ക്കെതിരെ തിരിച്ച്, സാമുദായിക സംഘര്‍ഷം സൃഷ്ടിച്ച് വീണ്ടും പ്രസക്തി നേടിയെടുക്കാന്‍ സിമി ശ്രമിക്കുമെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ ഭയപ്പെടുന്നു. ഏറ്റുമുട്ടലിനെക്കുറിച്ച് സംശയങ്ങള്‍ നിലനില്‍ക്കെ തന്നെ, രക്ഷപ്പെട്ടവര്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയില്‍ ചേരാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.
സിമി കേഡര്‍മാര്‍ ഐ.എസിലേക്ക് ആകര്‍ഷിക്കപ്പെടുന്നുവെന്നത് നേരത്തെ തന്നെ വ്യക്തമായതാണ്. ഐ.എസ് ഇന്ത്യ ഘടകത്തിലെ നിരവധി അംഗങ്ങളെ ജനുവരിയില്‍ പിടികൂടിയിരുന്നു. ഐ.എസ് ഇന്ത്യ ഘടകത്തിന് നേതൃത്വം നല്‍കിയ മുന്‍ സിമി നേതാവ് മുദ്ദാബിര്‍ ഷെയ്ഖ് അടക്കമുള്ളവരാണ് പിടിയിലായത്. കൂടാതെ സിമിയുടെ സ്ലീപ്പര്‍ സെല്ലുകള്‍ ഓണ്‍ലൈന്‍ മുഖേന ഐ.എസുമായി ബന്ധപ്പെടുന്നതായും രഹസ്യാന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു.
ആഭ്യന്തര ഫണ്ട് ശേഖരണത്തിലൂടെയും ബാങ്ക് കവര്‍ച്ചയിലൂടെയുമാണ് സിമി പ്രവര്‍ത്തന ഫണ്ട് കണ്ടെത്തുന്നത്. കൂടുതല്‍ പണത്തിനായി ഇവര്‍ വിദേശ ഭീകരസംഘടനകളുമായും കൈകോര്‍ക്കാറുണ്ടെന്നാണ് റിപ്പോര്‍ട്ട്.
Post Your Comments