ലാഹോർ : മുന്‍ക്രിക്കറ്റ് താരവും രാഷ്ട്രീയക്കാരനുമായ ഇമ്രാന്‍ ഖാനെതിരെ ആരോപണവുമായി മുൻ ഭാര്യ റെഹം രംഗത്ത്. വിവാഹവാര്‍ഷിക സമ്മാനം ചോദിച്ച തനിക്ക് വിവാഹമോചനമാണ് ഇമ്രാൻ ഖാൻ നൽകിയതെന്നാണ് റെഹമിന്റെ പ്രതികരണം. ഇമ്രാന്റെ രണ്ടാം ഭാര്യ ആയിരുന്നു ബിബിസി ന്യൂസിന്റെ അവതാരകയായ റെഹം.
വിവാഹവാർഷികത്തിന് മുന്നോടിയായി താൻ ഒരു സമ്മാനം ചോദിച്ചുവെന്നും എന്നാൽ അദ്ദേഹം തന്നെ ഡിവോഴ്‌സ് ചെയ്യുകയാണുണ്ടായതെന്നും സ്വന്തം രാജ്യത്തോടും ഇത് പോലെ ഇമ്രാൻ ഖാൻ പെരുമാറാതിരിക്കാൻ പ്രാർത്ഥിക്കൂ എന്നും റെഹം പ്രതികരിച്ചു. വിവാഹശേഷം സ്ത്രീകൾ വളരെയേറെ കഷ്ടപ്പെടുന്നുണ്ടെന്നും പത്ത് മാസക്കാലം തനിക്കെതിരെ പലതരത്തിൽ ആക്രമണം ഉണ്ടായിട്ടുണ്ടെന്നും റെഹം നേരത്തെ പരാമർശം നടത്തിയിരുന്നു.
Post Your Comments