കൂത്തുപറമ്പ്: സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെടുകയും പ്രണയത്തിലാകുകയും ചെയ്യുന്ന നിരവധി സംഭവങ്ങള്‍ നടക്കുന്നു. പല പെണ്‍കുട്ടികളുടെയും ജീവിതം സോഷ്യല്‍ മീഡിയയില്‍ തകരുന്ന വാര്‍ത്തകളും വരുന്നു. എന്നിട്ടും കൗമാരക്കാരുടെ പോക്ക് അതേ വഴി തന്നെ. ഫേസ്ബുക്കിലൂടെ പ്രണയത്തിലായി ചതിക്കുഴിയില്‍പെട്ട മറ്റൊരു വാര്‍ത്തയാണ് കണ്ണൂരില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത്.
കണ്ണൂര്‍ കൂത്തുപറമ്പിലാണ് സംഭവം. ഫേസ്ബുക്കിലൂടെ പ്രണയത്തിലായ പെണ്‍കുട്ടി കാമുകനെ തേടിയെത്തുകയായിരുന്നു. ഒടുവില്‍ 18കാരിയെ പോലീസ് കസ്റ്റഡിയിലെടുത്തു. പേരാവൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയാണ് കാമുകനെ തേടി കൂത്തുപറമ്പിലെത്തുന്നത്. രാത്രി ഏഴരയ്ക്കാണ് കണ്ണൂര്‍-കൂത്തുപറമ്പ് റോഡിലുള്ള കിണവക്ക് പരിസരത്ത് പെണ്‍കുട്ടിയെ കാണുന്നത്.
ഫേസ്ബുക്കിലും വാട്സാപ്പിലും ചാറ്റ് ചെയ്താണ് യുവാവുമായി പെണ്‍കുട്ടി പരിചയത്തിലായത്. പിന്നീട് പ്രണയത്തിലാകുകയായിരുന്നുവെന്നും പെണ്‍കുട്ടി പറയുന്നു. കിണവക്കലില്‍ എത്തി യുവാവിനെ തിരക്കിയപ്പോള്‍ യുവാവിനെ ആര്‍ക്കും മനസിലായില്ല. നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍ സ്വിച്ച് ഓഫ്.
കിണവക്കലിലുള്ളവര്‍ പോലീസില്‍ വിവരമറിയിച്ച് പെണ്‍കുട്ടിയെ സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. പിന്നീട് കിണവക്കലിലെ യുവാക്കളുടെ ഫോണില്‍ വാട്സാപ്പ് പ്രൊഫൈല്‍ ചിത്രം തെളിഞ്ഞപ്പോള്‍ കിരാച്ചിയിലെ യുവാവാണെന്ന് മനസിലായി. ഇയാള്‍ തന്നെയാണോ കാമുകനെന്ന് ഉറപ്പു വരുത്താനുള്ള ശ്രമത്തിലാണ് പോലീസ്.
Post Your Comments