ഭോപ്പാല്‍: സിമി പ്രവര്‍ത്തകരുടെ കൊലപതാകത്തിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ് രംഗത്ത്. പ്രതികളുടെ ജയില്‍ ചാട്ടവും ഏറ്റുമുട്ടലും വിവാദമായ സാഹചര്യത്തിലാണ് ദിഗ് വിജയ് സിംഗിന്റെ പ്രസ്താവന. എന്തുകൊണ്ട് സിമി അംഗങ്ങളായ മുസ്ലീങ്ങള്‍ മാത്രം ജയിലില്‍ നിന്ന് രക്ഷപ്പെടുന്നുവെന്ന് ദിഗ് വിജയ് സിംഗ് ചോദിക്കുന്നു.
ഹിന്ദുക്കളാരും അത് ചെയ്യുന്നില്ല എന്നാണ് ദിഗ്വിജയ് സിംഗ് പറയുന്നത്. ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തിലുള്ള മധ്യപ്രദേശ് സര്‍ക്കാറിനേയും ദിഗ്വിജയ് സിംഗ് വിമര്‍ശിക്കുന്നു. സിമി പ്രവര്‍ത്തകര്‍ ജയില്‍ ചാടുമെന്ന മുന്നറിയിപ്പ് ഉണ്ടായിട്ടും വേണ്ട സമയത്ത് ഉണര്‍ന്നു പ്രവര്‍ത്തിക്കാതിരുന്നു. വസ്തുതകളുടെ അടിസ്ഥാനത്തില്‍ ഉണ്ടായ സംഭവത്തെ കുറിച്ച് വിശദമായ അനവേഷണം വേണമെന്നും ദിഗ്വിജയ് സിംഗ് ആവശ്യപ്പെട്ടു.
ഹൈക്കോടതി ജഡ്ജിയോ ദേശീയ അന്വേഷണ ഏജന്‍സിയോ ഇടപെടുന്നതു വരെ സത്യം പുറത്തു വരില്ല. താന്‍ പറയുന്നതില്‍ എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ തനിക്കെതിരെ നിയമ നടപടിയെടുക്കാമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments