ലോകത്തെ ഏറ്റവുമധികം ഭയപ്പെടുത്തുന്ന രോഗമായ ക്യാൻസറിന് ചിലവില്ലാതെ മരുന്ന് കണ്ടു പിടിച്ചതായി റിപ്പോർട്ട്.നമ്മള്‍ നിസാരമെന്ന് കരുതുന്ന മുന്തിരിയുടെ കുരുക്കള്‍ ക്യാന്‍സറിന് മരുന്നായി ഉപയോഗിക്കാം എന്നാണ് പുതിയ കണ്ടുപിടുത്തം. രോഗ നിര്‍ണ്ണയത്തിനും ചികിത്സയ്ക്കും രോഗത്തിലെ വിദഗ്ദ ഗവേഷണങ്ങള്‍ക്കുമെല്ലാം കോടികളാണ് ചിലവഴിക്കപ്പെടുന്നത്.ഈ സാഹചര്യത്തിലാണ് രോഗികൾക്ക് ആശ്വാസമായി കണ്ടുപിടുത്തം ഉണ്ടായിരിക്കുന്നത്.അമേരിക്കന്‍ അസോസിയേഷന്‍ ക്യാന്‍സര്‍ റിസര്‍ച്ചിന്റെ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് പുതിയ കണ്ടുപിടുത്തതിന്റെ വിശദീകരണം അടങ്ങിയിരിക്കുന്നത്.
വളരെ വില കൂടിയ അത്യാധുനിക ചികിത്സാ രീതികള്‍ക്ക് പണം ചിലവഴിക്കാന്‍ ഇട വരുത്താതെ പകരം ക്യാന്‍സര്‍ കോശങ്ങളെ പ്രതിരോധിക്കാന്‍ മുന്തിരിക്കുരുക്കളെ ആശ്രയിക്കാമെന്ന് റിപ്പോര്‍ട്ട് പറയുന്നു.നമ്മള്‍ മുന്തിരി കഴിച്ചിട്ട് വെറുതെ തുപ്പിക്കളയുന്ന മുന്തിരിയുടെ കുരുക്കള്‍ക്ക് ക്യാന്‍സര്‍ കോശങ്ങളെ പ്രതിരോധിക്കാന്‍ കഴിവുണ്ടെന്ന് ഈ ജേണല്‍ ഉറപ്പിച്ചു പറയുന്നു. നീണ്ട നാളുകളുടെ പരീക്ഷണനിരീക്ഷണങ്ങള്‍ക്കൊടുവിലാണ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.നിരവധി രോഗികളെ മരണത്തിലേക്ക് നയിക്കുന്ന ക്യാൻസർ രോഗത്തിനെ ഏറെ പണച്ചിലവില്ലാതെ പ്രതിരോധിക്കാനാവുമെന്ന് തെളിഞ്ഞത് ക്യാന്‍സര്‍ റിസര്‍ച്ച് മേഖലയിലും പുതിയ പ്രതീക്ഷകൾക്ക് വക നൽകുന്നതാണ്
Post Your Comments