പെരുമ്പാവൂർ:വാട്സാപ്പിലൂടെ തന്റെ നഗ്‌നതാ പ്രദർശനം നടത്തിയ സി.പി.എം. ലോക്കല്‍ സെക്രട്ടറിക്കെതിരെ പാര്‍ട്ടിയില്‍ കലാപം. സി.പി.എം. മുടക്കുഴ ലോക്കല്‍ സെക്രട്ടറിക്കെതിരെയാണ് പരാതി.നഗ്‌ന ചിത്രം ഫോണിലെടുത്ത് സെക്രട്ടറി വനിത ലോക്കല്‍ കമ്മിറ്റിയംഗത്തിന് വാട്സ്ആപ്പിൽ അയച്ചു കൊടുത്തു .എന്നാൽ അയച്ചപ്പോള്‍ നമ്പര്‍ മാറിപ്പോയെന്നാണ് പാര്‍ട്ടി വിശദീകരണം.
ഒരാഴ്ച മുന്‍പാണ് സംഭവം നടന്നത്.ത്രിവേണി എന്ന വാട്സാപ്പ് ഗ്രൂപ്പിലേക്കാണ് സെക്രട്ടറി തന്റെ നഗ്‌ന ചിത്രം അയച്ചു കൊടുത്തത്.242 അംഗങ്ങളുള്ള ഗ്രൂപ്പില്‍ ലോക്കല്‍ സെക്രട്ടറി അയച്ച ചിത്രം ചെന്നതോടെ,പ്രശ്നം നാട്ടിൽ ചർച്ചയാകുകയായിരിന്നു.തനിക്ക് അബദ്ധം പിണഞ്ഞതാണെന്നും ജാഗ്രതക്കുറവു മൂലം, ചിത്രം അയച്ചത് മാറിയതാണെന്നുമാണ് ലോക്കല്‍ സെക്രട്ടറി നേതൃത്വത്തിന് നൽകിയ വിശദീകരണം.വനിത എല്‍.സി. അംഗത്തിന്റെ പേര് വാട്സാപ്പ് ഗ്രൂപ്പിന്റെ പേരായ ത്രിവേണി എന്നുകൂടി ചേര്‍ത്താണ് ഫോണില്‍ സേവ് ചെയ്തിരുന്നത്. രാത്രി അയച്ചപ്പോള്‍ ത്രിവേണി ഗ്രൂപ്പിലേക്കായിപ്പോയി എന്നും മറ്റുമാണ് എല്‍.സി. സെക്രട്ടറിയുടെ വിശദീകരണം.പ്രശ്നം വഷളായതോടെ സി.പി.എം. നേതൃത്വം ഇടപെട്ട് പിന്നീട് ഈ ഗ്രൂപ്പ് തന്നെ നിര്‍ത്തലാക്കി.ഗ്രൂപ്പ് നിർത്തലാക്കിയെങ്കിലും പാര്‍ട്ടിക്കാരുടെ പക്കല്‍ ഇപ്പോഴും ചിത്രം വൈറലാണ് എന്നതും ശ്രദ്ധേയമാണ്.
Post Your Comments