റിയാദ്: പുതുതായി ആരംഭിച്ച സൗദി ഗള്‍ഫ് എയര്‍ലൈന്‍സിന് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്റെ പ്രവര്‍ത്തനാനുമതി. പ്രഥമ സര്‍വീസ് ആരംഭിച്ചു. ദമാമില്‍ നിന്ന് റിയാദിലേക്ക് പ്രതിദിനം രണ്ട് സര്‍വീസുകള്‍ തുടക്കത്തില്‍ നടത്തുന്നതെന്ന് സൗദി ഗള്‍ഫ് എയര്‍ലൈന്‍സ് അറിയിച്ചു.
സൗദി സമ്പദ്‌വ്യവസ്ഥ അതിവേഗം വളരുകയാണ്. അതിനാല്‍ വിമാന സര്‍വീസുകളുടെ ആവശ്യവും വര്‍ധിച്ചുവരുന്നു. ഈ സാഹചര്യത്തിലാണ് വിമാന സര്‍വീസ് ആരംഭിച്ചതെന്ന് സൗദി ഗള്‍ഫ് എയര്‍ലൈന്‍സ് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ ത്വാരിഖ് അല്‍ഖാഹ്താനി പറഞ്ഞു. പ്രാദേശിക, രാജ്യാന്തര സെക്ടറുകളില്‍ വ്യോമഗതാഗത ശേഷി വര്‍ധിപ്പിക്കുന്നതില്‍ പുതിയ കമ്പനി വലിയ പങ്ക് വഹിക്കും. യാത്രയുടെ എല്ലാ ഘട്ടങ്ങളിലും സൗദി അറേബ്യന്‍ ആതിഥേയ പാരമ്പര്യവും പരിചരണവും യാത്രക്കാര്‍ക്ക് സമ്മാനിക്കുമെന്നും ത്വാരിഖ് അല്‍ഖുഹ്താനി വ്യക്തമാക്കി. ദമാം കിംഗ് ഫഹദ് രാജ്യാന്തര വിമാനത്താവളം കേന്ദ്രീകരിച്ചാണ് കമ്പനി സര്‍വീസ് നടത്തുന്നത്. അടുത്ത മാസം 27 മുതല്‍ ദമാമില്‍ നിന്ന് ജിദ്ദയിലേക്ക് രണ്ട് സര്‍വീസുകളും ആരംഭിക്കും. എയര്‍ബസ് എ320 ഇനത്തില്‍ പെട്ട വിമാനങ്ങളാണ് ഉപയോഗിക്കുന്നത്. അടുത്ത വര്‍ഷം റിയാദ്, ജിദ്ദ സെക്ടറില്‍ പ്രതിദിന സര്‍വീസുകളുടെ എണ്ണം ഏഴായി ഉയര്‍ത്തും. ആദ്യ രാജ്യാന്തര സര്‍വീസ് അടുത്ത വര്‍ഷം ദുബായിയിലേക്ക് സര്‍വീസ് നടത്തും. എയര്‍ബസ് എ320 ഇനത്തില്‍ പെട്ട നാല് വിമാനങ്ങളാണ് കമ്പനിക്കുള്ളത്.
സൗദി അറേബ്യയില്‍ വാണിജ്യാടിസ്ഥാനത്തില്‍ വിമാന സര്‍വീസ് ആരംഭിക്കുന്ന നാലാമത്തെ കമ്പനിയാണ് ബഹ്‌റൈനിലെ ഗള്‍ഫ് എയറിന്റെ പങ്കാളിത്തത്തോടെ സ്ഥാപിച്ച സൗദി ഗള്‍ഫ് എയര്‍ലൈന്‍സ്
Post Your Comments