India

അഭിമാനത്തോടെ എന്റെ മകന് മലയാളമറിയാം എന്ന് പറയാന്‍ കഴിയാത്തതെന്തു കൊണ്ടാണെന്ന് മോദി

ന്യൂഡല്‍ഹി: വിദേശഭാഷകള്‍ അറിയാമെന്ന് പറയുന്നതാണ് ചിലര്‍ക്ക് അഭിമാനം. ഇത് പൊങ്ങച്ചമാണെന്ന് പറയാം. തന്റെ മകന് ഇംഗ്ലീഷ് നന്നായി അറിയാമെന്ന് പറയുന്നതിനേക്കാള്‍ സന്തോഷം വേറൊന്നില്ല. ഇതിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിക്കുന്നു. ഇന്ത്യന്‍ ഭാഷകള്‍ സംസാരിക്കുമ്പോഴും ഈ അഭിമാനം വേണമെന്നാണ് മോദി പറയുന്നത്.

നമ്മുടെ കുട്ടികള്‍ക്ക് വിദേശഭാഷകള്‍ സംസാരിക്കുമെങ്കില്‍ നമ്മള്‍ അത് അഭിമാനത്തോടെ മറ്റുള്ളവരോട് പറയും. എന്റെ മകന് സ്പാനിഷ് അറിയാം, എന്റെ മകള്‍ക്ക് ഫ്രഞ്ച് അറിയാം എന്നൊക്കെ. എന്നാല്‍ എന്ത് കൊണ്ടാണ് അതേ അഭിമാനത്തോടെ എന്റെ മകന് മലയാളമറിയാം എന്ന് നമുക്ക് പറയാന്‍ സാധിക്കാത്തതെന്ന് പ്രധാനമന്ത്രി ചോദിക്കുന്നു.

മലയാള ഭാഷ ശരിക്ക് പറയാന്‍ പോലും ഇന്നത്തെ കുട്ടികള്‍ക്കറിയില്ല. ഇടയില്‍ ഇംഗ്ലീഷൊക്കെ കൂട്ടിക്കുഴച്ചാണ് സംസാരം. എന്റെ ചോദ്യം ഇതാണ്.. മാതൃഭാഷ സംസാരിക്കുമ്പോള്‍ ഇടയ്ക്ക് ഇംഗ്ലീഷിലേക്ക് സ്ലിപ്പ് ചെയ്യുന്നതിന് പകരം എന്ത് കൊണ്ട് ഇന്ത്യന്‍ ഭാഷകളില്‍ നിന്നുള്ള വാക്കുകളെ ആശ്രയിച്ചു കൂടാ…..? മോദി ചോദിക്കുന്നു.

മലയാളത്തിലും, തമിഴിലും, മറാത്തിയിലുമെല്ലാം തത്തുല്യമായ വാക്കുകള്‍ ഉണ്ടാവുമെന്നിരിക്കേ ഹിന്ദിയില്‍ സംസാരിക്കുമ്പോള്‍ ഇടയ്ക്ക് ഈ ഭാഷകളും നമുക്ക് പ്രയോഗിക്കാവുന്നതല്ലേ…? അത്തരമൊരു ശീലം വളര്‍ത്തിക്കൊണ്ടു വരണമെന്ന് മോദി പറയുന്നു. ഇന്ത്യയിലെ എല്ലാ ഭാഷകളേയും സംസ്‌കാരങ്ങളേയും അടുത്തറിയുവാനും ഉള്‍ക്കൊള്ളുവാനും നമ്മുക്ക് സാധിക്കും. നമ്മുടെ ദേശീയതയെ അത് ശക്തിപ്പെടുത്തുമെന്നും മോദി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button