തിരുവനന്തപുരം: ഗള്‍ഫ് രാജ്യങ്ങളുമായി യാത്രാദൂരം കുറയ്ക്കാന്‍ കഴിയുന്ന കണ്ണൂര്‍ വിമാനത്താവളത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാവുന്നു.
തിരുവനന്തപുരത്തും നെടുമ്പോശേരിയിലും നിന്ന് ഗള്‍ഫില്‍ എത്താന്‍ കഴിയുന്നതിനേക്കാള്‍ എളുപ്പം കണ്ണൂര്‍ വിമാനത്താവളം വഴി കഴിയും. തിരുവനന്തപുരത്ത് നിന്ന് ദുബായിലേക്ക് നാലേകാല്‍ മണിക്കൂര്‍ പറക്കണമെങ്കില്‍ കണ്ണൂരില്‍ നിന്നാകുമ്പോള്‍ ഇതില്‍ 15 മുതല്‍ 20 മിനിട്ടിന്റെ കുറവ് വരും.
വിമാനത്താവളത്തിന് ലൈസന്‍സ് നല്‍കുന്നതിന്റെ ഭാഗമായി കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ കീഴിലുളള ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ഡിസംബറില്‍ പരിശോധനയ്ക്ക് എത്തും. 2017 ല്‍ ഇവിടെ നിന്ന് വിമാനങ്ങള്‍ പറന്നുയരുന്ന രീതിയിലാണ് പണി പുരോഗമിക്കുന്നത്. പണി പൂര്‍ത്തിയായാല്‍ കണ്ണൂര്‍ വിമാനത്താവളം കേരളത്തിലെ ഏറ്റവും വലിയ വിമാനത്താവളമാകും.
കണ്ണൂര്‍ വിമാനത്താവളത്തില്‍ ആഭ്യന്തര, അന്തര്‍ദ്ദേശീയ സര്‍വീസുകള്‍ നടത്തും. 14 വിമാന കമ്പനികള്‍ സര്‍വീസിന് തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്. ഗള്‍ഫിലെ കമ്പനികളാണ് കൂടുതല്‍ താല്‍പ്പര്യം കാണിച്ചിരിക്കുന്നത്. സമയദൈര്‍ഘ്യം കുറയ്ക്കാമെന്നതാണ് കമ്പനികളെ ആകര്‍ഷിക്കുന്നത്.
നേവി, എയര്‍ഫോഴ്‌സ്, കോസ്റ്റ് ഗാര്‍ഡ് എന്നീ സേനാവിഭാഗങ്ങളും ഇവിടെയുണ്ടാവും. കേരളത്തിലെ മറ്റൊരു വിമാനത്താവളത്തിലും ഇതില്ല. പത്ത് ഏക്കര്‍ വീതമാണ് ഓരോരുത്തര്‍ക്കും നല്‍കിയിരിക്കുന്നത്. അവിടെ അവരുടെ ക്യാമ്പുകള്‍ തുറക്കും. മൂന്ന് വിഭാഗത്തിന്റെയും വിമാനങ്ങള്‍ ഇവിടെ നിന്ന് ഓപ്പറേറ്റ് ചെയ്യും.
Post Your Comments