KeralaNews

കേന്ദ്ര പദ്ധതികൾ അട്ടിമറിക്കുന്നതായി പരാതി; ഹെൽപ്പ് ഡസ്കും ടോൾഫ്രീ നമ്പരുമായി സംസ്ഥാന ബിജെപി

തിരുവനന്തപുരം: കേന്ദ്ര സർക്കാർ നടപ്പാക്കുന്ന ജനോപകാരപ്രദമായ പദ്ധതികൾ കേരളത്തിൽ അട്ടിമറിക്കപ്പെടുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കേരളം ബിജെപി ഘടകം സഹായ കേന്ദ്രം (ഹെൽപ്പ് ഡസ്ക്) തുടങ്ങുന്നത്. സംസ്ഥാന-ജില്ലാ തലങ്ങളിൽ സഹായ കേന്ദ്രങ്ങള്‍ തുറക്കും.കുന്നുകുഴിയിലെ സംസ്ഥാന കമ്മറ്റി ഓഫീസിലാണ് സംസ്ഥാന ഹെൽപ്പ് ഡസ്ക് പ്രവർത്തനം തുടങ്ങുന്നത്.

സംസ്ഥാന തല ഉദ്ഘാടനം നാളെ (01.11.16 ചൊവ്വ) രാവിലെ 10.30 ന് ബി.ജെ.പി അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ നിർവഹിക്കും.കേന്ദ്രസർക്കാർ പദ്ധതികളുമായി ബന്ധപ്പെട്ട സംശയ നിവാരണവും സഹായ ലഭ്യതയും ഹെൽപ്പ് ഡ‍സ്ക് ഉറപ്പാക്കും. ഇതിനായി സംസ്ഥാന തലത്തിൽ ടോള്‍ഫ്രീ നമ്പറും സജ്ജമാക്കിയിട്ടുണ്ട്. ടോൾഫ്രീ നമ്പരിന്‍റെ ഉദ്ഘാടനവും കുമ്മനം നിർവഹിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button