പാലക്കാട്: സംസ്ഥാന സമ്മേളനത്തിനായി ക്ഷേത്രത്തില്‍ സി.ഐ.ടി.യു വക അപ്പം വഴിപാട്. കല്ലേക്കുളങ്ങര ശ്രീ ഏമൂര്‍ ഭഗവതി(ഹേമാംബിക) ക്ഷേത്രത്തിലാണു സി.ഐ.ടി.യു. സമ്മേളനത്തിന്റെ ഭാഗമായി 900 അപ്പം വഴിപാട് കഴിച്ചത്. 555 പ്രതിനിധികളാണു സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ഒരപ്പത്തിന് 10 രൂപ പ്രകാരം 9,000 രൂപ ക്ഷേത്രത്തില്‍ മുന്‍കൂര്‍ അടച്ചാണ് അപ്പം വഴിപാട് നടത്തിയത്.
ആദ്യം 850 അപ്പത്തിനാണ് ക്ഷേത്രത്തില്‍ പറഞ്ഞിരുന്നതെങ്കിലും പിന്നീട് 900 അപ്പത്തിന് പണം അടച്ച് രസീതാക്കി. സമ്മേളനത്തിനായുള്ള അപ്പം തയാറാക്കാന്‍ 23 കിലോ അരിയും 25 കിലോ ശര്‍ക്കരയും 10 കിലോ നെയ്യും 25 കദളിപ്പഴവും ഉപയോഗിച്ചതായാണു വിവരം.
ക്ഷേത്രത്തില്‍ തയാറാക്കി ദേവിക്കു നിവേദ്യമായി പൂജ കഴിച്ചശേഷമാണ് അപ്പം വഴിപാട് നടത്തിയവര്‍ക്കു നല്‍കുക. സി.ഐ.ടി.യു. സമ്മേളനത്തിന്റെ കാറ്ററിങ് ഏറ്റെടുത്തവരുടെ വാഹനത്തിലാണ് ക്ഷേത്രത്തിലെത്തി അപ്പം വാങ്ങിയത്.
Post Your Comments