കൊച്ചി: കൊച്ചിയിലെ ഗുണ്ടാ മാഫിയ ബന്ധങ്ങളിൽ പോലീസ് ഉദ്യോഗസ്ഥരും ഇടപെട്ടിട്ടുണ്ടെന്നു റിപ്പോർട്ട്. തൃക്കാക്കര അസി.കമ്മിഷണറായിരുന്ന ബിജോ അലക്സാണ്ടറിലേക്കാണ് അന്വേഷണം നീളുന്നത്.കളമശ്ശരിയിലെ ബിസിനസ് തര്‍ക്കത്തില്‍ ഇടപെട്ട് സിപിഎം നേതാവ് സക്കീര്‍ ഹുസൈനും സംഘവും തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ചെന്ന ജൂബി പൗലോസിന്റെ പരാതിയില്‍ തന്നെ ഡിവൈഎസ്പി ബിജോ അലക്സാണ്ടറിന്റെ പേരും പരാമര്‍ശിച്ചിരുന്നു.
തന്‍റെ കൂടി പങ്കാളിത്തതോടെ തുടങ്ങിയ സ്ഥാപനത്തില്‍ കാലുകുത്തരുതെന്നു ബിജോ അലക്സാണ്ടര്‍ ഭീഷണിപ്പെടുത്തിയതായും ജൂബി മൊഴി നല്‍കിയിട്ടുണ്ട്. അതേ സമയം സിപിഎം ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ വെള്ളിയാഴ്ച പരിഗണിക്കും.ഒരു ഭാഗത്തു സക്കീറിന്റെയും സംഘത്തിന്റെയും ഭീഷണി ഉയര്‍ന്നപ്പോള്‍ മറുഭാഗത്തു തൃക്കാക്കര അസി.കമ്മിഷണറായിരുന്ന ബിജോ അലക്സാണ്ടറും പൊലീസും ചേര്‍ന്നു പീഡിപ്പിക്കുകയായിരുന്നുവെന്നു പരാതിയില്‍ പറയുന്നു.
ബിജോ അലക്സാണ്ടറിനെ വിളിച്ചു വരുത്തി ചോദ്യം ചെയ്യാന്‍ ഡിസിപി യുടെ നേതൃത്വത്തിലുളള സംഘം തീരുമാനിച്ചത്.അതേസമയം ജാമ്യമില്ലാത്ത വകുപ്പില്‍ ക്രിമിനല്‍കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സിപിഎം ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈനെതിരായ ആരോപണങ്ങളെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ ജില്ലാനേതൃയോഗങ്ങള്‍ വെള്ളിയാഴ്ച ചേരും.ഫോണ്‍ ഓഫ് ചെയ്തു മാറിനില്‍ക്കുന്ന സക്കീറിനെ പൊലീസിന് ഇതുവരെ പിടികൂടാനായിട്ടില്ല.
Post Your Comments