തിരുവനന്തപുരം: സ്കുള് വിദ്യാര്‍ത്ഥികളെ ചതിക്കുഴിയില്‍ വീഴ്ത്തുന്ന യുവതിയെ പിടികൂടി. വിദ്യാര്‍ത്ഥിനികളെ വാഗ്ദാനങ്ങള്‍ നല്കി വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ചതിക്കുകയായിരുന്നു. കാട്ടാക്കടയിലെ ഒരു സ്കൂളിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് ഡോക്ക്യുമെന്ററിയെടുക്കാന് പണം നല്‍കാമെന്നു പറഞ്ഞാണ് ഇവര്‍ വിദ്യാര്‍ത്ഥിനികളെ കൊണ്ടു പോകുന്നത്.
വീട്ടിലേക്ക് കൊണ്ടുപോയി ലൈംഗിക അതിക്രമം നടത്തുകയായിരുന്നു. സംഭവത്തില്‍ വീരണകാവ് അരുവിക്കുഴി സ്വദേശി സന്ധ്യ (24)യാണു കാട്ടാക്കട പൊലീസിന്റെ പിടിയിലായത്. മൂന്ന് വിദ്യാര്‍ത്ഥിനികളെയാണ് വെള്ളിയാഴ്ച സന്ധ്യ തന്റെ വീട്ടിലെത്തിച്ചത്. ഇവിടെവച്ച് ഒരു കുട്ടിക്കു നേരെ ലൈംഗിക അതിക്രമം നടത്തിയെന്നാണു പരാതി.
ഒരു ഫാഷന്‍ ഡിസൈനറാണ് സന്ധ്യ. സ്ഥിരമായി സ്കൂള്‍ പരിസരത്ത് വന്നു നില്ക്കുമായിരുന്ന ഇവര്‍ കുട്ടികളുമായി അടുത്തിടപഴകുമായിരുന്നു. ഡോക്ക്യുമെന്ററി നിര്‍മിക്കാന്‍ ഒന്നര ലക്ഷം രൂപ നല്‍കാമെന്നു വിശ്വസിപ്പിച്ചാണ് കുട്ടികളെ വലയില്‍ വീഴ്ത്തിയത്. വീട്ടിലെത്തിയ സന്ധ്യ ഇവരെ ബിയര്‍ കുടിക്കാന്‍ പറഞ്ഞു. എന്നാല്‍ കുട്ടികള്‍ വിസമ്മതിച്ചു.
ഇതില്‍ ഒരു കുട്ടിയെ ബിയര്‍ കുടിപ്പിച്ച് കുട്ടിയുമായി സന്ധ്യ റൂമിലേക്ക് പോകുകയായിരുന്നു. അരമണിക്കൂര്‍ കഴിഞ്ഞും മുറി തുറക്കാത്തതിനാല്‍ ഒപ്പമുണ്ടായിരുന്ന മറ്റു രണ്ട് കുട്ടികള്‍ പരിസരവാസികളെ വിളിച്ചു. തങ്ങള്‍ക്ക് ഒപ്പമുണ്ടായിരുന്ന കുട്ടിയും, ആന്റിയും മുറിക്കുള്ളില്‍ കയറി വാതിലടച്ചെന്നും മുറി തുറക്കുന്നില്ലെന്നുമായിരുന്നു പരാതി. നാട്ടുകാര്‍ കാട്ടാക്കട പൊലീസിനെ വിവരമറിയിച്ചു. പൊലീസെത്തി വീട്ടിലുണ്ടായിരുന്ന കുട്ടികളെയും യുവതിയെയും കസ്റ്റഡിയിലെടുത്തു. ഇവര്‍ കുട്ടിയുടെ ദൃശ്യം പകര്‍ത്തിയതായി സംശയമുണ്ടെന്ന് പോലീസ് അറിയിച്ചു.
Post Your Comments