
ന്യൂയോര്‍ക് : ദീപാവലി ആഘോഷിച്ച് ഐക്യരാഷ്ട്ര സഭ. ദീപാവലി പ്രമാണിച്ച് സമ്മേളനങ്ങള്‍ ഒന്നും നടത്തേണ്ടന്ന് തീരുമാനിച്ചിരുന്നു. ആവശ്യമെങ്കില്‍ ദീപാവലി ദിവസം ഉദ്യോഗസ്ഥര്‍ക്ക് അവധിയെടുക്കുന്നതിനും അനുവദിച്ചിരുന്നു. ഐക്യരാഷ്ട്രസഭയുടെ ദീപാവലി ആഘോഷങ്ങള്‍ക്ക് ഇന്ത്യയുടെ യുഎന്‍ പ്രതിനിധി നന്ദി അറിയിച്ചു. ആഘോഷങ്ങള്‍ക്ക് മുന്‍കൈയെടുത്ത ജനറല്‍ അസംബ്ലി പ്രസിഡന്റിനും സയിദ് അക്ബറുദ്ദീന്‍ നന്ദി പറഞ്ഞു.
ആഘോഷങ്ങളുടെ ഭാഗമായി ഐക്യരാഷ്ട്ര സഭയുടെ ആസ്ഥാനം ദീപങ്ങളാല്‍ അലങ്കരിച്ചു. ആസ്ഥാനമന്ദിരത്തില്‍ ഹാപ്പി ദീപാവലിയെന്ന് ദീപങ്ങള്‍ ഉപയോഗിച്ച് എഴുതിയിരുന്നു. ജനറല്‍ അസംബ്ലി പ്രസിഡന്റ് പീറ്റര്‍ തോംസണ്‍ ദീപാലങ്കൃതമായ യുഎന്‍ ആസ്ഥാനത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ടിരുന്നു. ആദ്യമായാണ് ഐക്യരാഷ്ട്രസഭ ദീപാവലി ആഘോഷിക്കുന്നത്.
Post Your Comments