ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം ഓസ്ട്രേലിയയിലെ ബ്രിസ്ബനില്‍ ഇന്ത്യന്‍ വംശജനായ ബസ് ഡ്രൈവറെ ചുട്ട് കൊന്ന സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിയെ ആശങ്കയറിച്ചു. ഒരു ഗായകനും കൂടിയായ പഞ്ചാബ് വംശജന് മന്മീത് അലീഷറെന്ന ബസ് ഡ്രൈവറെയാണ് ഓസ്ട്രേലിയയില്‍ കഴിഞ്ഞ ദിവസം ചുട്ട് കൊന്നത്.
തന്റെ ബസില്‍ യാത്രക്കാരുമായി പോകുമ്പോഴായിരുന്നു യാതൊരു വിധ പ്രകോപനവും കൂടാതെ നാല്പത്തെട്ടുകാരനായ കൊലപാതകി മന്‍മീതിനെ തീപ്പിടിക്കുന്ന ദ്രാവകമൊഴിച്ച് ആക്രമിച്ച് കൊലപ്പെടുത്തിയത്.
ദീപാവലി ആശംസകളറിയിക്കാന്‍ ഫോണില്‍ വിളിച്ച് സംസാരിച്ച സമയത്താണ് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുള്ളിനെ നരേന്ദ്രമോദി ആശങ്കയറിച്ചത്. അടുത്ത വര്‍ഷം ഇന്ത്യ സന്ദര്‍ശിക്കാനും പ്രധാനമന്ത്രി ടേണ്‍ബുള്ളിനെ ക്ഷണിച്ചു.
മന്മീതിനെതിരെ നടന്നത് വംശീയാക്രമണമാണെന്നതിന് തെളിവൊന്നും ലഭിച്ചിട്ടില്ലെന്നാണ് ഓസ്ട്രേലിയന്‍ പോലീസ് പറയുന്നത്.
Post Your Comments