ന്യൂ ഡൽഹി : റെയില്‍വേയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങൾക്കും ഇനി ഒരു മൊബൈൽ ആപ്പ് വരുന്നു.
ടിക്കറ്റ് ബുക്കിങ് മുതല്‍ പോര്‍ട്ടര്‍മാരുടെ സഹായം തേടുന്നത് വരെ 17 സേവനങ്ങള്‍ പുതിയ ആപ്പിലൂടെ ലഭ്യമാകും.
ടാക്സി ബുക്കിങ്, താമസിക്കാനുള്ള മുറി ബുക്കിങ്, റെസ്റ്റോറന്റില്‍ നിന്നുള്ള ഭക്ഷണം, വീല്‍ചെയര്‍ സൗകര്യം,സ്റ്റേഷനിലെ വിശ്രമമുറി,ബര്‍ത്തിലേക്ക് ബെഡ്റോള്‍ മുതലായ ബുക്കിംഗ് സേവനങ്ങളെല്ലാം പുതിയ ആപ്പിലൂടെ ലഭ്യമായിരിക്കും. അടുത്ത വര്‍ഷം ആദ്യം പുതിയ ആപ്പ് അവതരിപ്പിക്കും.
നിലവില്‍ ടിക്കറ്റ് ബുക്ക് ചെയ്യാനും ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനും ഒക്കെ ആപ്പുകള്‍ നിലവിലുണ്ടെങ്കിലും എല്ലാ സേവനങ്ങളും ഒന്നിച്ച് നല്‍കുന്ന ആപ്പ് ലഭ്യമല്ല.
Post Your Comments