KeralaNews

സൈനികര്‍ക്കായി നടത്തുന്ന മൃത്യുഞ്ജയഹോമത്തിന് ആശംസകളുമായി മുനവ്വറലി തങ്ങള്‍

കൊണ്ടോട്ടി: നമ്മുടെ രാജ്യാതിര്‍ത്തി മുമ്പെന്നത്തേക്കാളും സംഘര്‍ഷഭരിതമായി ഇരിക്കുന്ന ഈ അവസരത്തില്‍ അതിര്‍ത്തി കാക്കുന്ന സുരക്ഷാസേനാംഗങ്ങള്‍ക്കായി നവംബര്‍ നാല്, അഞ്ച് തീയതികളില്‍ മുതുവല്ലൂര്‍ ദുര്‍ഗാ ഭഗവതീക്ഷേത്രത്തില്‍ മഹാമൃത്യുഞ്ജയഹോമം നടത്തപ്പെടും.

തന്ത്രി തരണനെല്ലൂര്‍ തെക്കിനിയേടത്ത് പത്മനാഭന്‍ ഉണ്ണി നമ്പൂതിരിപ്പാടിന്‍റെ കാര്‍മികത്വത്തിലാകും ഹോമം നടത്തപ്പെടുക.

ഇതിനോടനുബന്ധിച്ച് മൃത്യുഞ്ജയഹോമത്തിന് ആശംസകളുമായി പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ ക്ഷേത്രത്തിലെത്തി. സൈനികര്‍ക്കും അതിര്‍ത്തിരക്ഷാ സേനാംഗങ്ങള്‍ക്കും വേണ്ടി പ്രാര്‍ത്ഥന നടത്താനുള്ള തീരുമാനം അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.

ഹോമത്തിന്‍റെ അന്നദാനഫണ്ടിലേക്കുള്ള സംഭാവന കെ.പി.എസ്. ഗ്രൂപ്പ് ചെയര്‍മാന്‍ സുലൈമാന്‍ ഹാജി ക്ഷേത്രകമ്മിറ്റി ചെയര്‍മാന്‍ കിഴക്കെപ്പാട്ട് ശിവദാസന് കൈമാറി. തലയൂര്‍ സുധാകരന്‍ മൂസത്, ചന്ദ്രന്‍ പുല്ലിത്തൊടി എന്നിവര്‍ ചേര്‍ന്ന് മുനവ്വറലി തങ്ങളെ ആദരിച്ചു.

shortlink

Post Your Comments


Back to top button