NewsInternational

സ്കൂളില്‍ പോകാന്‍ മടി കാട്ടിയ മകളോട് അമ്മ ചെയ്ത ക്രൂരത

മലേഷ്യയിലെ ക്വലാലംപൂരിൽ സ്‌കൂളില്‍ പോകാന്‍ മടി കാട്ടിയ എട്ടുവയസുകാരിയായ മകളെ അനുസരണ പഠിപ്പിക്കാൻ അമ്മ റോഡിലെ പോസ്റ്റില്‍ ചങ്ങല ഉപയോഗിച്ച് പൂട്ടിയിട്ടു. മണിക്കൂറുകളോളം പൊരിവെയിലത്ത് നിര്‍ത്തിയാണ് അമ്മയുടെ ശിക്ഷാ നടപടി. കുട്ടിയുടെ കരച്ചില്‍ കേട്ട്‌ സമീപത്തെ വാഹന ഉടമകള്‍ എത്തിയതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്. ഉടന്‍ തന്നെ പൊലീസില്‍ വിവരമറിയിച്ചു.

പൊലീസ് എത്തി കുട്ടിയെ ചങ്ങലയില്‍ നിന്ന് സ്വതന്ത്രയാക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
വികൃതി കാണിച്ചതിന് അമ്മ കെട്ടിയിട്ടതാണെന്നായിരുന്നു കുട്ടി പോലീസിനോട് പറഞ്ഞത്. ഒടുവിൽ അമ്മ തിരിച്ചു വന്നതിനു ശേഷമാണ് കുട്ടിയെ ചങ്ങലയിൽ നിന്നും മോചിപ്പിച്ചത്. സ്‌കൂളില്‍ പോകാന്‍ മടി കാണിക്കുന്നത് കൊണ്ടാണ് മകളെ കെട്ടിയിട്ടതെന്നായിരുന്നു അമ്മ പൊലീസിനോട് പറഞ്ഞത്. ഒടുവില്‍ താക്കീത് നല്‍കിയ ശേഷം മകളെ അമ്മയോടൊപ്പം വിട്ടയച്ചു. സംഭവത്തില്‍ പോലീസ് കേസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button