യേശുവിനെ ദൈവ പുത്രനായാണ് ലോകം മുഴുവൻആരാധിക്കുന്നത്.എന്നാല്‍ യേശുക്രിസ്തു ദൈവപുത്രന്‍ ആയിരുന്നില്ലെന്നും കുരിശില്‍ തറയ്ക്കപ്പെട്ടിരുന്നില്ലെന്നുമുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് പുറത്തു വന്നിരിക്കുന്നത്.യേശുവിന്റെ ബന്ധുക്കള്‍ എഴുതിയതെന്ന് കരുതപ്പെടുന്ന കത്തുകളിലാണ് ഈ വിവാദ വെളിപ്പെടുത്തലുകളുണ്ടായിരിക്കുന്നത്.
യേശു ദൈവ പുത്രനല്ലെന്നും യേശുവിന് നിരവധി സഹോദരന്മാരും സഹോദരിമാരുമുണ്ടായിരുന്നുവെന്നുമാണ് കത്തിൽ പറയുന്നത്.യേശുവിന്റെ മരണ ശേഷം ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ എഴുതിയ കത്തുകളാണിവയെന്നാണ് കരുതപ്പെടുന്നത്.യേശുവിന് നിരവധി സഹോദരങ്ങള്‍ ഉണ്ടായിരുന്നുവെന്നത് നിരവധി ഇടങ്ങളില്‍ പരാമര്ശിക്കപ്പെട്ടിട്ടുള്ള ഒരു കാര്യമാണ്.മാര്‍ക്കിന്റെ സുവിശേഷം , മാത്യുവിന്റെ സുവിശേഷം തുടങ്ങിയവയില്‍ ജെയിംസ്, ജോസസ് അല്ലെങ്കില്‍ ജോസഫ്, ജൂഡ് അല്ലെങ്കില്‍ ജൂഡാസ് , സൈമണ്‍ എന്നിങ്ങനെജീസസിന് നാല് സഹോദരന്മാരുണ്ടെന്ന് പരാമര്‍ശമുണ്ട്.
എന്നാൽ ഇതില്‍ ജെയിംസും ജൂഡും എഴുതിയവയാണെന്ന് കരുതുന്ന കത്തുകളില്‍ യേശു ദൈവപുത്രനാണെന്നോ അത്ഭുത കഴിവുകളുള്ള ദിവ്യനാണെന്നോ വിവരിക്കപ്പെടുന്നില്ലെന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.ഒന്നാം നൂറ്റാണ്ടില്‍ ജെയിംസ് എഴുതിയിരിക്കുന്ന പുസ്തകത്തില്‍ യേശുവിനെ നല്ലൊരു നേതാവായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. അദ്ദേഹത്തിന് അമാനുഷികമായ കഴിവുകളില്ലെന്നും ഇതില്‍ പരാമര്‍ശിക്കുന്നുണ്ട്.12 അപ്പോസ്തലന്മാരുടെ ഉപദേശങ്ങള്‍ എന്നത് ക്രിസ്ത്യാനികളുടെ ഏറ്റവും പഴയ ഗ്രന്ഥങ്ങളിലൊന്നാണ്. ക്രിസ്തുവിന് ശേഷം അതിജീവിച്ച അദ്ദേഹത്തിന്റെ ചില കുടുംബാംഗങ്ങള്‍ രചിച്ചവയാണിവയെന്ന് സൂചനയുണ്ട്. ഇതിലും ക്രിസ്തുവിനെ മനുഷ്യനായിട്ടാ ണ് ചിത്രീകരിച്ചിരിക്കുന്നത്. അദ്ദേഹത്തെ ഒരു മനുഷ്യനെന്ന നിലിയില്‍ പിന്തുടരാനല്ല മറിച്ച് അദ്ദേഹത്തിന്റെ ഉപദേശങ്ങളെ പിന്തുടര്‍ന്ന് ജീവിക്കാനാണ് ഗ്രന്ഥം അനുശാസിക്കുന്നതും.
ക്രിസ്തുവിന്റെ ഇളയസഹോദരനായ ജെയിംസ് എഴുതിയ കത്തുകള്‍ ക്രിസ്ത്യന്‍ വിശ്വാസത്തെ വ്യാപകമായി പ്രഹരമേല്‍പ്പിക്കുന്നതാണെന്നാണ് യുണിവേഴ്സിറ്റി ഓഫ് നോര്‍ത്ത് കരോലിനയിലെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് റിലീജിയസ് സ്റ്റഡീസിലെ പ്രഫസറായ ജെയിംസ് ടാബര്‍ അഭിപ്രായപ്പെടുന്നത്. ഡോ. റോബര്‍ട്ട് ബെക്ക്ഫോര്‍ഡിന്റെ ഡോക്യുമെന്ററിയായയ ദി സീക്രട്ട് ഓഫ് ജീസസിലാണ് ടാബര്‍ ഈ അഭിപ്രായപ്രകടനം നടത്തിയിരിക്കുന്നത്.
Post Your Comments