KeralaNewsIndia

ബാംഗ്ലൂർ ആർ എസ് എസ് പ്രവർത്തകന്റെ കൊലപാതകം; ഗൂഢാലോചന നടന്നത് കണ്ണൂരിൽ ;ബാംഗ്ലൂർ പോലീസ് കേരളത്തിലേക്ക്

 

ബാംഗ്ലൂർ: ബാംഗ്ലൂർ ആർ എസ് എസ് പ്രവർത്തകന്റെ കൊലപാതകത്തിൽ നിർണ്ണായക വിവരങ്ങൾ വെളിപ്പെടുത്തി ബാംഗ്ലൂർ പോലീസ്. അന്വേഷണം കേരളത്തിലേക്ക് വ്യാപിപ്പിക്കുന്നു. പ്രതികൾ കണ്ണൂരിൽ നിന്നുള്ളവരാണെന്നും ഇവർക്ക് തീവ്രവാദ സംഘടനയായ അൽ-ഉമയുമായി ബന്ധമുണ്ടെന്നും പോലീസ് വെളിപ്പെടുത്തി.ഗൂഢാലോചന നടന്നത് കേരളത്തിൽ ആണെന്ന് റിപ്പോർട്ട് ഉണ്ട്. കൊലപാതകത്തിന് ശേഷം പ്രതികൾ കണ്ണൂരിലെത്തിയെന്ന് ബാംഗ്ലൂർ പോലീസ് പറയുന്നു. അറസ്റ്റിലായ പ്രതികളിൽ ഒരാൾക്ക് നിരോധിത സംഘടനയായ അൽഉമയുമായി ബന്ധമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.

ആർഎസ്എസ് പ്രവർത്തകനായ രുദ്രേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വ്യാഴാഴ്ചയാണ് വസീം അഹമ്മദ്, മുഹമ്മദ് മഷർ, മുഹമ്മദ് മുജീബുള്ള, ഇർഫാൻ പാഷ എന്നീ നാല് പേരെ ബംഗളുരു പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നാണ് പ്രതികൾക്കുള്ള കേരള ബന്ധത്തെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. കൊലപാതകത്തിന് ശേഷവും പ്രതികളായ വസീം അഹമ്മദ്, മുഹമ്മദ് മഷർ, മുഹമ്മദ് മുജീബുള്ള, ഇർഫാൻ പാഷ എന്നിവർ കണ്ണൂരിലെത്തിയിരുന്നുവെന്നും ഇതിന് ശേഷം ഇവർ ആന്ധ്രപ്രദേശിലെ കുപ്പത്തിലെത്തി ചിലരെ കണ്ടിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്.

രുദ്രേഷിനെ കൊലപ്പെടുത്തുന്നതിനുള്ള ഗൂഡാലോചന നടന്നത് കണ്ണൂരിലാണെന്നും ഇതിൽ ഒരു പ്രാദേശിക നേതാവും പങ്കെടുത്തിരുന്നുവെന്നുമാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം.കൊല്ലം കളക്ട്രറേറ്റ്, മൈസൂർ കോടതി, ചിറ്റൂർ കോടതി എന്നിവിടങ്ങളിലുണ്ടായ സ്ഥോടനങ്ങൾക്ക് പിന്നിൽ അൽ ഉമയാണെന്ന് അന്വേഷണസംഘം നേരത്തെ കണ്ടെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button